Actor Madhan Bob x
Entertainment

തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു

ടെലിവിഷൻ മേഖലയിലും ശ്രദ്ധേയ സാന്നിധ്യം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ് നടനും ടെലിവിഷൻ താരവുമായ മ​ദൻ ബോബ് (കൃഷ്ണ മൂർത്തി) അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ആരോ​ഗ്യ സ്ഥിതി വഷളായതിനെ തുടർന്നാണ് മരണം. 71 വയസായിരുന്നു. ഇന്ന് വൈകീട്ടോടെയാണ് അന്ത്യം സംഭവിച്ചത്. നൂറിലധികം സിനിമകളിൽ ഹാസ്യ, സ്വഭാവ നടനായി അഭിനയിച്ചിട്ടുണ്ട്.

സം​ഗീത വേദികളിലൂടെയാണ് അദ്ദേഹം കലാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷൻ ഷോകളിൽ അവതാരകനും വിധി കർത്താവുമായും തിളങ്ങി. പിന്നാലെയാണ് സിനിമയിലേക്കെത്തിയത്.

തെനാലി, ഫ്രണ്ട്സ്, റെഡ് തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. മലയാളത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ ഭ്രമരം സിനിമയിലാണ് മദൻ ബോബ് പ്രത്യക്ഷപ്പെട്ടത്.

ചെന്നൈയിലെ വസതിയിൽ പൊതു ദർശനത്തിനു വച്ച മൃതദേഹത്തിൽ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. തമിഴ് സിനിമാ, ടെലിവിഷൻ മേഖലയിലെ പ്രമുഖർ അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി.

Actor Madhan Bob: Death due to deteriorating health. He was 71 years old. He has acted in more than 100 films as a comedian and character actor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

ബന്ധങ്ങള്‍ അധിക വരുമാനം നേടാനുള്ള അവസരം നല്‍കിയേക്കാം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

SCROLL FOR NEXT