Mammootty വിഡിയോ സ്ക്രീൻഷോട്ട്
Entertainment

പ്രിയപ്പെട്ട ലാലുവിന്റെ അമ്മയെ അവസാനമായി കാണാൻ വീട്ടിലെത്തി മമ്മൂട്ടി

കലാ- സാംസ്കാരിക രം​ഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വീട്ടിലേക്ക് എത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മോഹൻലാലിന്റെ വീട്ടിലെത്തി അമ്മയ്ക്ക് അന്ത്യോപചാരം അർപ്പിച്ച് നടൻ മമ്മൂട്ടി. മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മരണ വാർത്തയറിഞ്ഞ ഉടനെ തന്നെ മമ്മൂട്ടി അദ്ദേഹത്തിന്റെ വീട്ടിലെത്തി. മമ്മൂട്ടിക്കൊപ്പം രമേഷ് പിഷാരടിയും നിർമാതാവ് ആന്റോ ജോസഫും ജോർജ്, ഹൈബി ഈഡൻ എംപി എന്നിവരും ഉണ്ടായിരുന്നു.

കലാ- സാംസ്കാരിക രം​ഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വീട്ടിലേക്ക് എത്തുന്നത്. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലേക്ക് വൈകീട്ടോടെ കൊണ്ടുപോകും.

തിരുവനന്തപുരത്തെ വീട്ടിൽ വച്ച് നാളെയാണ് സംസ്കാരം. പലപ്പോഴായി അമ്മയുമായുള്ള അടുപ്പത്തെക്കുറിച്ച് മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ശാന്തകുമാരി ചൊവ്വാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്. പരേതനായ വിശ്വനാഥൻ നായർ ആണ് ഭർത്താവ്.

Cinema News: Actor Mammootty visit Mohanlal home.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞു'; എസ്‌ഐടി കടകംപള്ളിയെ ചോദ്യം ചെയ്തത് രണ്ടു മണിക്കൂര്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളി എസ്‌ഐടിക്ക് മുന്നില്‍; മോഹന്‍ലാലിന്റെ അമ്മ വിടവാങ്ങി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കണ്ണൂരില്‍ 12 വോട്ടിന് സിപിഎമ്മിനെ അട്ടിമറിച്ചു, കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം കുഴഞ്ഞുവീണു മരിച്ചു

ശാലിനിക്കും മകനുമൊപ്പം പാലക്കാട്ടെ ക്ഷേത്രത്തില്‍ അജിത്ത്; ഈ വര്‍ഷം ഇത് രണ്ടാം തവണ

ധര്‍മ്മടം മുന്‍ എംഎല്‍എ കെകെ നാരായണന്‍ അന്തരിച്ചു

SCROLL FOR NEXT