നസീറുദ്ദീന്‍ ഷാ/ഫയല്‍ ചിത്രം 
Entertainment

നടൻ നസീറുദ്ദീന്‍ ഷാ ആശുപത്രിയിൽ 

ഷായെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ ഇന്നലെ അഡ്മിറ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

പ്രമുഖ നടന്‍ നസീറുദ്ദീന്‍ ഷായെ (70) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധിതനാണ് അദ്ദേഹം. ഷായെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ ഇന്നലെ അഡ്മിറ്റ് ചെയ്‌തെന്ന് ഭാര്യ രത്‌ന പതക് അറിയിച്ചു.

ശ്വാസകോശത്തില്‍ ന്യുമോണിയയുടെ നേരിയ ലക്ഷണമുണ്ടെന്നും ചികിത്സയിലാണെന്നും രത്‌ന പറഞ്ഞു. മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ഉടന്‍ ആശുപത്രി വിടാനാകുമെന്നാണ് കരുതുന്നതെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് അവര്‍ പറഞ്ഞു. 

1970-80 കാലഘട്ടത്തില്‍ സിനിമാരംഗത്തെ പ്രമുഖ വ്യക്തിത്വമായിരുന്നു നസീറുദ്ദീന്‍
ഷാ. നൂറോളം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം മികച്ച നടനുള്ള മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇഷക്കിയ, ദി ഡേര്‍ട്ടി പിക്ച്ചര്‍, സിന്ദഗി ന മിലേഗി ദൊബാര തുടങ്ങി പുതിയകാല ചിത്രങ്ങളിലും സജീവമാണ് ഷാ. കഴിഞ്ഞ വര്‍ഷം ആമസോണ്‍ പ്രെം വിഡിയോ സീരീസായ ബാണ്ടിഷ് ബണ്ടിട്‌സിലും അഭിനയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍