Prabhas ഫെയ്സ്ബുക്ക്
Entertainment

ഹാപ്പി ബർത്ത് ഡേ 'ഡാർലിങ്'! റിയൽ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ; പ്രഭാസിന്റേതായി ഒരുങ്ങുന്നത് വമ്പൻ ചിത്രങ്ങൾ

ഈ ചിത്രങ്ങൾക്കായി സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയുടെ സ്വന്തം 'ഡാർലിങ്', ആരാധകരുടെ പ്രിയപ്പെട്ട 'റിബൽ സ്റ്റാർ' പ്രഭാസിന്റെ 46-ാം ജന്മദിനമാണിന്ന്. നടന് പിറന്നാൾ ആശംസകൾ നേരുകയാണ് ആരാധകരും സിനിമാ ലോകവും. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെയാണ് രാജ്യമെമ്പാടും പ്രഭാസ് ആരാധകരെ നേടിയെടുത്തത്. ബാഹുബലിക്ക് ശേഷം നിരവധി ബി​ഗ് പ്രൊജക്ടുകളാണ് പ്രഭാസിന്റേതായി പ്രഖ്യാപിക്കപ്പെട്ടത്.

അതിൽ ചില ചിത്രങ്ങൾ റിലീസ് ചെയ്യുകയും മറ്റു ചിലത് അണിയറയിൽ പുരോ​ഗമിക്കുകയുമാണ്. ഇന്ത്യൻ സിനിമ ഇതുവരെ കണ്ടതിൽ വച്ചേറ്റവും വലിയ പ്രൊജക്ടുകളാണ് പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ദ് രാജാസാബ്, സലാർ: പാർട്ട് 2 - ശൗര്യാംഗ പർവ്വ, സ്പിരിറ്റ്, കൽക്കി 2898 AD: പാർട്ട് 2 തുടങ്ങിയ വൻകിട ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.

ഈ ചിത്രങ്ങൾക്കായി സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്. എന്നാൽ അടുത്തിടെയായി പ്രഭാസിന്റേതായി തിയറ്ററുകളിലെത്തിയ ചിത്രങ്ങളൊന്നും ശ്രദ്ധ നേടിയിരുന്നില്ല. അതേസമയം വിവാദങ്ങളിൽ നിന്ന് അകന്നുനിൽക്കുന്ന പ്രകൃതവും പ്രഭാസിനെ മറ്റു നടൻമാരിൽ നിന്നും വ്യത്യസ്തനാക്കുന്നു.

ഒരു സിനിമയുടെ വിജയഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി പ്രഭാസിന്റെ സാന്നിധ്യമാണ് പല നിർമാതാക്കളും കണക്കാക്കുന്നത്. എല്ലാ വർഷവും ഒക്ടോബറിൽ ആരാധകർ താരത്തിന്റെ ജന്മദിനം ആഘോഷിക്കാറുണ്ട്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പഴയ ഹിറ്റ് ചിത്രങ്ങളായ 'ഈശ്വർ', 'പൗർണമി', 'ബാഹുബലി' തുടങ്ങിയവ വീണ്ടും തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നുണ്ട്.

സിനിമാ ജീവിതത്തിനപ്പുറം, പൊതുശ്രദ്ധയിൽ വരാതെ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളിലൂടെയും പ്രഭാസ് ശ്രദ്ധേയനാണ്. അതിവേഗം സിനിമകൾ പൂർത്തിയാക്കുന്നതിലും താരം മുന്നിലാണ്. 'കൽക്കി', 'സലാർ' തുടങ്ങിയ വമ്പൻ ചിത്രങ്ങൾ ഒരു വർഷത്തിനുള്ളിലാണ് പ്രഭാസ് പൂർത്തിയാക്കിയിരുന്നു.

ബാഹുബലി, കൽക്കി തുടങ്ങിയ ചിത്രങ്ങളിലൂടെ 1000 കോടി ക്ലബ്ബിൽ സ്ഥിരമായി ഇടം നേടുന്ന പ്രഭാസ്, ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കുന്ന സംവിധായകരുടെ ആദ്യ പരിഗണനയിലുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ്. പ്രഭാസ് ഇന്ന് വെറുമൊരു താരം മാത്രമല്ല, അദ്ദേഹമൊരു വികാരം കൂടിയാണ് ആരാധകർക്ക്.

Cinema News: Actor Prabhas is celebrates his birthday today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

'ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു', രക്ഷിക്കാന്‍ തയ്യാറെന്ന് ട്രംപ്

ഒരുപടി കറിവേപ്പില കൊണ്ട് എന്തൊക്കെ ചെയ്യാം

'നുണ പറയുന്നത് എനിക്ക് തീരെ ഇഷ്ടമല്ല'; വിജയ് വർമ്മയുമായുള്ള പ്രണയം തമന്ന അവസാനിപ്പിച്ചതിന് പിന്നിൽ

SCROLL FOR NEXT