ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

13 ദിവസം കയറിൽ തൂങ്ങിയതിന്റ ഓർമ്മ ചിത്രങ്ങൾ; "ഇത് വലിയ ത്യാഗമൊന്നും അല്ല": രമേഷ് പിഷാരടി 

ചിത്രത്തിന്റെ റിലീസ് തിയതി ഇന്ന് പ്രഖ്യാപിക്കും

സമകാലിക മലയാളം ഡെസ്ക്

മേഷ് പിഷാരടി കേന്ദ്ര കഥാപാത്രമായി എത്തുന്ന 'നോ വേ ഔട്ട്' എന്ന സർവൈവൽ ത്രില്ലർ ചിത്രം ഉടൻ പ്രേക്ഷകരിലേക്കെത്തും. ചിത്രത്തിന്റെ റിലീസ് തിയതി ഇന്ന് പ്രഖ്യാപിക്കും. സിനിമയുടെ ചിത്രീകരണത്തിനായി പതിമൂന്ന് ദിവസം കയറിൽ തൂങ്ങിയതിന്റെ ഓർമ്മ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് പിഷാരടി ഇപ്പോൾ. 

ചിത്രങ്ങൾ പങ്കുവച്ചെങ്കിലും ഇത് വലിയ ത്യാഗമൊന്നും അല്ലെന്നാണ് പിഷാരടി പറയുന്നത്. ഇതിലും വലിയ വേദനകൾ സഹിച്ചു തൊഴിലെടുക്കുന്ന എത്രയോ പേരുണ്ട് എന്നാണ് താരം ചോദിക്കുന്നത്. ഇതൊരു സന്തോഷമാണെന്നും ചിത്രങ്ങൾക്കൊപ്പം അദ്ദേഹം കുറിച്ചു. 

നവാഗതനായ നിധിൻ ദേവീദാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ കഥയും നിധിന്റേതാണ്. പുതിയ നിർമാണ കമ്പനിയായ
റിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം എസ് ആണ് ചിത്രം നിർമ്മിക്കുന്നത്. 12 വർഷങ്ങൾക്ക് ശേഷമാണ് രമേഷ് പിഷാരടി വീണ്ടും നായകനായെത്തുന്നത്. ധർമജൻ ബോൾഗാട്ടി, ബേസിൽ ജോസഫ്, രവീണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT