റോബോ ശങ്കര്‍ അന്തരിച്ചു 
Entertainment

നടന്‍ റോബോ ശങ്കര്‍ അന്തരിച്ചു

കഴിഞ്ഞ ദിവസം സിനിമയുടെ സെറ്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു. 46 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം.

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു ശങ്കര്‍. കഴിഞ്ഞ ദിവസം സിനിമയുടെ സെറ്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയാണ് ശങ്കര്‍ ശ്രദ്ധ നേടിയത്. പിന്നീട് 'ഇതര്‍ക്കുത്താനെ ആസൈപ്പെട്ടായ് ബാലകുമാരാ', 'വായൈ മൂടി പേശവും', 'വേലൈനു വന്തൂട്ടാ വെള്ളൈക്കാരന്‍' തുടങ്ങിയ സിനിമകളിലൂടെ തമിഴ് സിനിമയിലെ മുന്‍നിര ഹാസ്യനടനായി മാറി. മാരി, വീരം, വിശ്വാസം, പുലി, കോബ്ര തുടങ്ങിയ സിനമികളിലെ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

Actor Robo Shankar passes away at 46

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഊർജ്ജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമുസ് പൂർണമായും അടച്ചുപൂട്ടും'; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി

Today's Rashi Phalam March 23, 2026: ആരോഗ്യം സൂക്ഷിക്കുക; ചില കാര്യങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ നല്ല രീതിയിൽ നടക്കും

Weekly Rashi Phalam (March 22- March 28, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

പിഎസ്എല്‍ വിട്ട് ഐപിഎല്‍; താരങ്ങള്‍ക്കെതിരെ നടപടിയെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്

'ഞാന്‍ പറഞ്ഞതില്‍ എന്താണ് വര്‍ഗീയത?; 1967 മുതലുള്ള എംഎല്‍എമാരുടെ ലിസ്റ്റ് ഞാന്‍ തരാം'

SCROLL FOR NEXT