ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'ഏറെ ആ​ഗ്രഹിച്ചിട്ടും നടന്നില്ല, എന്റെ മകനിൽ ഞാൻ അഭിമാനിക്കുന്നു'; അഡ്വക്കേറ്റ് ഡേ ആശംസകളുമായി സലിംകുമാർ

താരത്തിന്റെ ഏറ്റവും ഹിറ്റ് കഥാപാത്രമായ മീശമാഥവനിലെ അഡ്വ. മുകുന്ദനുണ്ണിയുടെ കാരിക്കേച്ചറിനൊപ്പമാണ് പോസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് സലിംകുമാർ. കോമഡി താരമായി സിനിമയിലെത്തിയ താരം മികച്ച നടനുള്ള ദേശിയ പുരസ്കാരം സ്വന്തമാക്കുകയായിരുന്നു. ഇപ്പോൾ അഡ്വക്കേറ്റ് ആവാനുള്ള തന്റെ ആ​ഗ്രഹത്തെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് താരം. അഡ്വക്കേറ്റ് ആവാൻ ഏറെ ആ​ഗ്രഹിച്ചതാണ് എന്നാണ് താരം കുറിക്കുന്നത്. അഡ്വക്കേറ്റ് ഡേ ആശംസിച്ചുകൊണ്ടുള്ള കുറിപ്പിലാണ് തന്റെ നടക്കാതെ പോയ ആ​ഗ്രഹം താരം പറഞ്ഞത്. നിയമവിദ്യാർത്ഥി ആയ മകനിൽ അഭിമാനിക്കുന്നുവെന്നും സലിംകുമാർ വ്യക്തമാക്കി. 

സലിംകുമാറിന്റെ കുറിപ്പ് വായിക്കാം

ആകാനേറെ ആഗ്രഹിച്ചിട്ട്, ആകാനാകാതെ പോയ ഒരാഗ്രഹം ആണ് ഒരു അഡ്വക്കേറ്റ് ആവുക എന്നത്, അതുകൊണ്ടാകാം നിയമവിദ്യാർത്ഥി ആയ എന്റെ മകനിൽ ഞാൻ അഭിമാനം കൊള്ളുന്നത്. അഡ്വക്കേറ്റ് ഡേ ആഘോഷിക്കുന്ന,ലോകത്തിലെ എല്ലാ അഡ്വക്കേറ്റുമാർക്കും Adv.മുകുന്ദൻഉണ്ണിയുടെയും,    Adv. മുകുന്ദന്റെയും, വക്കീൽ ദിനാശംസകൾ.- സലിംകുമാർ കുറിച്ചു. 

താരത്തിന്റെ ഏറ്റവും ഹിറ്റ് കഥാപാത്രമായ മീശമാഥവനിലെ അഡ്വ. മുകുന്ദനുണ്ണിയുടെ കാരിക്കേച്ചറിനൊപ്പമാണ് പോസ്റ്റ്. ലുക്കില്ലന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ എന്ന ഡയലോ​ഗും അതിനൊപ്പമുണ്ട്. എന്തായാലും സലിംകുമാറിന്റെ ആശംസ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. അതിനൊപ്പം താരത്തിന്റെ മകന് ആശംസകൾ അറിയിച്ചുകൊണ്ടും കമന്റുകളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി