ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'ഈ പ്രണയകഥ ഒരിക്കലും അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു'; സിനിമയില്‍ 12 വര്‍ഷം പൂര്‍ത്തിയാക്കി സാമന്ത

'ഉറക്കമുണര്‍ന്നപ്പോള്‍ അറിഞ്ഞത് സിനിമയില്‍ 12 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന'

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ സൂപ്പര്‍ നായികയാണ് സാമന്ത. സിനിമയില്‍ എത്തിയിട്ട് 12 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം സന്തോഷം പങ്കുവച്ചത്. സിനിമയോടുള്ള തന്റെ പ്രണയകഥ ഒരിക്കലും അവസാനിക്കില്ല എന്നു പ്രതീക്ഷിക്കുന്നു എന്നാണ് താരം കുറിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച തന്റെ ആരാധകര്‍ക്ക് നന്ദി പറയാനും താരം മറന്നില്ല. 

സാമന്തയുടെ കുറിപ്പ്

ഇന്ന് രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് ഞാന്‍ മനസിലാക്കിയത് ഞാന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ 12 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന്. ലൈറ്റുകളും കാമറയും ആക്ഷനും പകരം വയ്ക്കാനാവാത്ത നിമിഷങ്ങളും നിറഞ്ഞ ഓര്‍മകളുള്ള 12 വര്‍ഷങ്ങള്‍. അനുഗ്രഹീതമായ ഈ യാത്രയ്ക്കും ഏറ്റവും മികച്ചതും വിശ്വസ്തരുമായ ആരാധകരെ കിട്ടിയതിലും എന്റെ മനസു നിറഞ്ഞിരിക്കുകയാണ്. സിനിമയുമായുള്ള എന്റെ പ്രണയ കഥ ഒരിക്കലും അവസാനിക്കില്ലെന്നും അത് കൂടുതല്‍ ശക്തമാകുമെന്നും പ്രതീക്ഷിക്കുന്നു.- സാമന്ത കുറിച്ചു. താരത്തിന് ആശംസയുമായി സിനിമാ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് എത്തുന്നത്. 

വിണ്ണൈ താണ്ടി വരുവായയിലൂടെ സിനിമയിലേക്ക്

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിലൂടെയാണ് 2010ല്‍ താരം സിനിമയിലേക്ക് എത്തുന്നത്. തൃഷ നായികയായി എത്തിയ ചിത്രത്തില്‍ അതിഥി വേഷത്തിലാണ് താരം എത്തിയത്. ഈ ചിത്രത്തിന്റെ തെലുങ്ക് റീ മേക്കില്‍ നായികയായതോടെയാണ് സാമന്ത ശ്രദ്ധിക്കപ്പെടുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലാണ് സാമന്ത അഭിനയിച്ചത്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഹിന്ദി സീരീസ് ഫാമിലി മാനിലൂടെ ബോളിവുഡിലേക്കും ചുവടുവച്ചിരുന്നു. സാമന്തയുടേതായി രണ്ട് ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി 48 മണിക്കൂര്‍ മാത്രം, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് മേല്‍ ദുരിതം വര്‍ഷിക്കും'; ട്രംപിന്റെ മുന്നറിയിപ്പ്

ജയിക്കാന്‍ 6 പന്തില്‍ 11; തുഷാര്‍ വഴങ്ങിയത് 4 റണ്‍സ് മാത്രം! 'ത്രില്ലറിൽ' റോയൽസ്

ആ പന്ത് മൂളിപ്പറന്നത് 154.2 കിലോമീറ്റര്‍ വേഗത്തില്‍! പുതിയ 'സ്പീഡ് ഗണ്‍' അശോക് ശർമ (വിഡിയോ)

2036ല്‍ കൈയില്‍ കിട്ടുക ഒരു കോടി രൂപ!; അറിയാം സ്റ്റെപ്പ്- അപ്പ് എസ്‌ഐപിയുടെ ഗുണങ്ങള്‍

അവധിയാഘോഷിക്കാന്‍ വര്‍ക്കലയില്‍ എത്തി; വിദ്യാര്‍ഥിനി കടലില്‍ തിരയില്‍പ്പെട്ട് മരിച്ചു

SCROLL FOR NEXT