മുംബൈ. നടൻ സമീർ ഖാഖർ അന്തരിച്ചു. 71 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. എൺപതുകളിലെ ടെലിവിഷൻ പരമ്പരകളായ നൂക്കഡ്, സർക്കസ് എന്നിവയിലൂടെ പ്രശസ്തനായ അദ്ദേഹം നിരവധി ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 4.30 തോടെയായിരുന്നു മരണം. പരിന്ദ, ജയ് ഹോ, ഹസീ തൊ ഫസി, സീരിയസ് മെൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates