ഷാറൂഖ്‌ ഖാൻ/ ചിത്രം ഇൻസ്റ്റാ​ഗ്രാം വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'ആക്ഷൻ...' മകന്റെ സംവിധാനത്തിൽ തകർത്ത് അഭിനയിച്ച് കിങ് ഖാൻ, ഡി യാവോൾ എക്‌സ് പരസ്യചിത്രം 

ആര്യ‌ൻ ഖാൻ സംവിധാനം ചെയ്‌ത പരസ്യ ചിത്രത്തിൽ ഷാറൂഖ് ഖാൻ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മകൻ ആര്യ‌ൻ ഖാന്റെ സംവിധാനത്തിൽ ഷാറൂഖ് അഭിനയിച്ച പരസ്യചിത്രമിറങ്ങി. ഡി യാവോൾ എക്‌സ് എന്ന പ്രിമീയം ബ്രാന്റിന്റെ പരസ്യത്തിലാണ് ഷാറൂഖ് അഭിനയിച്ചിരിക്കുന്നത്. ആര്യൻ ഖാന് പങ്കാളിത്തമുള്ള ബിസിനസ് ബ്രാന്റ് ആണ് ഡി യാവോൾ.

ഒരു കറുത്ത് ബോർഡിൽ ഡി യാവോൾ എന്നെഴുതിയതിന് ചുറ്റും എഴുത്തുകുത്ത് നടത്തുന്ന ആര്യനെയാണ് വിഡിയോയുടെ തുടക്കത്തിൽ കാണിക്കുന്നത്. പിന്നീട് എഴുതിയതെല്ലാം ചുവന്ന പേയിന്റ് കൊണ്ട് വെട്ടിയ ശേഷം ബ്രഷ് എറിഞ്ഞുകളഞ്ഞിട്ട് പോകുന്നു. പിന്നാലെ എത്തുന്ന ഷാറൂഖ് അതിൽ ഒരു വെട്ട് കൂടിയിട്ട് അതിനെ ഡി യാവോൾ എക്‌സ് എന്നാക്കുന്നു.

ആര്യൻ അച്ഛനെ സംവിധാനം ചെയ്യുന്ന ചിത്രങ്ങൾ നേരത്തെ സുഹാന ഖാൻ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയാക്കിയിരുന്നു. നീല ഷർട്ട് ധരിച്ച് മോണിറ്ററിൽ നോക്കിയിരിക്കുന്ന ആര്യന്റെ ചിത്രമായിരുന്നു സുഹാന അന്ന് പങ്കുവെച്ചത്. ചൊവ്വാഴ്‌ചയാണ് പരസ്യത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്ത് വിട്ടത്.

ഷാറൂഖ് ഖാന്റെ തന്നെ നിർമാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്റ് നിർമിക്കുന്ന സീരീസിലൂടെ എഴുത്തുകാരനായും സംവിധായകനായും താൻ അരങ്ങേറ്റം കുറിക്കുന്നുവെന്ന് കഴിഞ്ഞ ഡിസംബറില്‍ ആര്യൻ ഖാൻ അറിയിച്ചിരുന്നു. മകന്റെ പുതിയ രം​ഗത്തേക്കുള്ള പ്രവേശത്തിന് ആശംസകൾ അറിയിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍