മോഹന്‍ലാല്‍, ശിവ (Mohanlal) ഇൻസ്റ്റ​ഗ്രാം
Entertainment

'മമ്മൂട്ടിയേക്കാൾ കൂടുതലിഷ്ടം മോഹൻലാലിനെ, അതിന് ഒറ്റ കാരണമേയുള്ളൂ'; നടൻ ശിവ പറയുന്നു

പക്ഷേ മോഹന്‍ലാല്‍ സാറിനെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണമുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

തമിഴിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് ശിവ (മിർച്ചി ശിവ). റാം സംവിധാനം ചെയ്ത പറന്ത് പോ എന്ന ശിവയുടെ പുതിയ ചിത്രം ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. സിനിമയുടെ പ്രൊമോഷൻ സമയത്ത് മലയാള സിനിമകൾ തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് ശിവ പറഞ്ഞിരുന്നു. മലയാളത്തിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ ആണെന്നും ശിവ സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ശിവയുടെ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറുന്നത്. "എനിക്ക് മലയാള സിനിമകള്‍ ഒരുപാട് ഇഷ്ടമാണ്. ഇവിടെ മലയാളത്തില്‍ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍ ആരാണെന്ന് ചോദിച്ചാല്‍ അത് തീര്‍ച്ചയായും മോഹന്‍ലാല്‍ സാറാണ്. മമ്മൂട്ടി സാറിനെയും എനിക്ക് ഇഷ്ടമാണ്. പക്ഷേ മോഹന്‍ലാല്‍ സാറിനെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണമുണ്ട്.

ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ മുഖത്തെ ഒരു റിയാക്ഷന്‍ തന്നെ മതിയാകും. അതിന് പല അര്‍ഥങ്ങളുമുണ്ടാകും. ക്ലോസ്അപ്പ് ഷോട്ടിലെ അദ്ദേഹത്തിന്റെ ഒരു റിയാക്ഷന് ഒരുപാട് അര്‍ഥങ്ങളുണ്ടാകും. അതുപോലെ അദ്ദേഹത്തിന്റെ ഹ്യൂമറും എനിക്ക് ഒരുപാട് ഇഷ്ടമാണ്.

മോഹന്‍ലാല്‍ സാറിന് ഹ്യൂമറും സീരിയസായ വേഷവും ഒരുപോലെ ചെയ്യാനാകും. മലയാളത്തില്‍ നല്ല സിനിമകള്‍ വന്നാല്‍ ഞാന്‍ എന്തായാലും അഭിനയിക്കും".- ശിവ പറഞ്ഞു. ​ഗ്രേസ് ആന്റണി ആണ് പറന്ത് പോമിൽ നായികയായെത്തുന്നത്. മാസ്റ്റർ മിഥുൻ റിയാൻ, അഞ്ജലി, അജു വർ​ഗീസ്, വിജയ് യേശുദാസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Tamil Actor Shiva on his love for Actor Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT