ശ്രുതി ഹാസൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ 
Entertainment

നീരുവന്നു വീർത്ത മുഖവും നിറഞ്ഞ കണ്ണുകളും; ശ്രുതി ഹാസന്റെ ചിത്രം കണ്ട് ഞെട്ടി ആരാധകർ  

തന്റെ ജീവിതത്തിലെ മോശം ദിനങ്ങളെ അടയാളപ്പെടുത്താനാണ് താരം ഈ ചിത്രങ്ങൾ പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

​ഗ്ലാമറസ് ചിത്രങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുള്ള നടിയാണ് ശ്രുതി ഹാസൻ. എന്നാൽ ഇപ്പോൾ താരം പങ്കുവച്ച ചിത്രങ്ങൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. മുഖവും ചുണ്ടുകളും നീരുവന്നു വീർത്ത് നിറകണ്ണുകളുമായി ഇരിക്കുന്ന ശ്രുതിയെയാണ് ചിത്രങ്ങളിൽ കാണുന്നത്. തന്റെ ജീവിതത്തിലെ മോശം ദിനങ്ങളെ അടയാളപ്പെടുത്താനാണ് താരം ഈ ചിത്രങ്ങൾ പങ്കുവച്ചത്. 

‘‘മികച്ച സെൽഫികളുടേയും പോസ്റ്റുകളുടേയും ലോകത്ത്... ഫൈനൽ കട്ടിൽ എത്താത്തവ ഇതാ.. ബാഡ് ഹെയർ ഡെ, പനി, സൈനസ് മൂലം മുഖം വീർത്ത ദിവസം, ആർത്തവ വിരാമ ദിവസം... ഇവയും നിങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’’- എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ. പോസ്റ്റിന് താഴെ നിരവധി പേരാണ് ശ്രുതിയെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ഇത്തരം അവസ്ഥകളെ നോർമലൈസ് ചെയ്തതിന് നന്ദിപറയുകയാണ് കൂടുതൽ പേരും. 

അതിനിടെ ചിത്രങ്ങൾ വൈറലായതോടെ  ആരാധകരിൽ ചിലർ ശ്രുതിയുടെ ആരോ​ഗ്യത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ പേടിക്കേണ്ടതായി ഒന്നുമില്ലെന്നും കാര്യങ്ങൾ പഴയതുപോലെയായെന്നും ശ്രുതി ഒരു ആരാധികയുടെ കമന്റിന് മറുപടിയായി പറഞ്ഞു. താന്‍ ഇനിയും മെന്റല്‍ ഹെല്‍ത്തിനെക്കുറിത്തും മെന്‍സ്ട്രല്‍ ഹെല്‍ത്തിനെക്കുറിച്ചുമെല്ലാം പറഞ്ഞുകൊണ്ടിരിക്കുമെന്നും താരം വ്യക്തമാക്കി. തന്റെ ശരീരത്തെക്കുറിച്ചോ മനസിനെക്കുറിച്ചോ ആരും അഭിപ്രായം പറയേണ്ടതില്ലെന്നും താരം ശ്രുതി ഓര്‍മിപ്പിച്ചു. സമൂഹത്തിന്റെ ഭാഗമായി കാണുന്ന മോശം കമന്റുകള്‍ ഇവിടെ ആരും പോസ്റ്റ് ചെയ്യരുതെന്നും താരം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

SCROLL FOR NEXT