SJ Suryah, Thalapathi വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ജസ്റ്റിൻ സെൽവരാജ് എസ് ജെ സൂര്യ ആയത് ഇങ്ങനെ'; പേരിന് പിന്നിലെ കഥ പറഞ്ഞ് നടൻ

'അപ്പോൾ നിന്നെ എങ്ങനെ ജസ്റ്റിൻ എന്ന് വിളിക്കും' എന്ന് ചോദിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നടനായും സംവിധായകനായുമെത്തി സിനിമാ പ്രേക്ഷകരെ ഞെട്ടിച്ചയാളാണ് എസ് ജെ സൂര്യ. തമിഴിലെ മികച്ച സംവിധായകര്‍ക്കൊപ്പം അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അദ്ദേഹം അജിത് കുമാര്‍ നായകനായ 'വാലി'യിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. തൊട്ടടുത്ത ചിത്രം വിജയ് നായകനായ 'ഖുഷി'യായിരുന്നു.

രണ്ട് സിനിമകളും ബ്ലോക്ക്ബസ്റ്ററായതോടെ എസ് ജെ സൂര്യ പലരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ഇപ്പോഴിതാ ജസ്റ്റിൻ സെൽവരാജ് എന്ന പേര് മാറ്റി എസ് ജെ സൂര്യ എന്നാക്കിയതിന് പിന്നിലെ കഥ പറയുകയാണ് അദ്ദേഹം. അസിസ്റ്റന്റായി ജോയിന്‍ ചെയ്തപ്പോള്‍ ജസ്റ്റിന്‍ സെല്‍വരാജ് എന്നായിരുന്നു തന്റെ പേരെന്നും പലര്‍ക്കും ആ പേര് വിളിക്കാന്‍ ബുദ്ധിമുട്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ബിഹൈന്‍ഡ്‌വുഡ്‌സ് ടിവിയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ആസൈ എന്ന പടത്തില്‍ വര്‍ക്ക് ചെയ്യുന്ന സമയം. ആ സിനിമയുടെ ഡയറക്ടര്‍ വസന്ത് സാറായിരുന്നു. എന്റെ പേര് അദ്ദേഹത്തിന് വിളിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.

'ഡേയ്... നിന്റെ പേര് എന്താ ?'. ഞാൻ പറഞ്ഞു, 'ജസ്റ്റിൻ' എന്നാണ് എന്ന്. 'എടാ അതൊരു സ്റ്റണ്ട് മാസ്റ്ററുടെ പേര് അല്ലേ. എംജിആറുടെ ഫൈറ്റ് മാസ്റ്ററിന്റെ പേര് ജസ്റ്റിൻ എന്നാണെന്ന്' അദ്ദേഹം പറഞ്ഞു. 'അപ്പോൾ നിന്നെ എങ്ങനെ ജസ്റ്റിൻ എന്ന് വിളിക്കും' എന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു, 'സാർ എന്റെ പേര് അതാണെന്ന്'. 'ഉം... ശരി നീ ഒരു പത്ത് പേര് എഴുതി കൊണ്ട് വാ. അതിലൊന്ന് സെലക്ട് ചെയ്യാ'മെന്ന് അദ്ദേഹം പറഞ്ഞു.

മണിരത്നം സാറിന്റെ എല്ലാ സിനിമകളും വസന്ത് സാറിന് ഇഷ്ടമാണ്. അങ്ങനെ മണിരത്നം സാറിന്റെ സിനിമയിലെ നായകൻമാരുടെ എല്ലാം പേരുകളുടെ ലിസ്റ്റ് ഞാനെഴുതി. 'ദളപതി'യിലെ രജനികാന്തിന്റെ സൂര്യ എന്ന പേരും ഞാനെഴുതിയിരുന്നു.

അതിൽ സൂര്യ എന്ന പേര് ഞാൻ സെലക്ട് ചെയ്ത് അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുപോയി കൊടുത്തു. സാറിന്റെ ഭാര്യ രാവിലെ അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തോളാം എന്ന് പറഞ്ഞ് ആ കടലാസ് എന്റെ കയ്യിൽ നിന്ന് വാങ്ങി വച്ചു. രാവിലെ എഴുന്നേറ്റ ഉടനെ ഞാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി വിളിച്ചു.

കതക് തുറന്ന് അദ്ദേഹം എന്നെ കണ്ട ഉടനെ, 'എന്നടാ സൂര്യ' എന്ന് ചോദിച്ചു. 'ഇനി മുതൽ നിന്റെ പേര് ഇതാണ്' എന്ന് പറഞ്ഞു. "ജസ്റ്റിൻ സെൽവരാജ് എസ് ജെ സൂര്യ ആയത് ഇങ്ങനെയാണ്. അന്ന് രജനി സാറിന്റെ സൂര്യ എന്ന പേര് സെലക്ട് ചെയ്തു. ഇന്ന് രജിനി സാറിന്റെ കൂടെ അഭിനയിക്കുന്നു".- എസ് ജെ സൂര്യ പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Actor SJ Suryah reveals the story behind his name.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

GATE സ്കോറുണ്ടോ?, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ

തൃശൂർ കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്; അയൽവാസി കസ്റ്റഡിയിൽ

ഡ്യുവല്‍ ചാനല്‍ എബിഎസ്, ടിഎഫ്ടി കണ്‍സോള്‍, മൂന്ന് ലക്ഷം രൂപയില്‍ താഴെ വില; കാവാസാക്കി ഇസഡ്300 ചൊവ്വാഴ്ച വിപണിയില്‍

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ