Entertainment

ഡെനിം ഷോർട്ട്സിൽ അനാർക്കലിയുടെ കിടിലൻ ഫോട്ടോഷൂട്ട്; സിക്സ്പാക്ക് കമന്റിന് രസികൻ മറുപടിയും 

'ഫീലിങ് ഡെനിം' എന്ന് കുറിച്ചാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഡെനിം ഷോർട്ട്സിൽ അനാർക്കലിയുടെ ബോൾഡ് ഫോട്ടോഷൂട്ട് വൈറൽ. 'ഫീലിങ് ഡെനിം' എന്ന് കുറിച്ച് നടി തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം സോഷ്യൽമീഡിയയിൽ ശ്രദ്ധനേടിക്കഴിഞ്ഞു.

ഡെനിം ഷോർട്ട്സും ജാക്കറ്റും അകത്ത് വൈറ്റ് ക്രോപ്പ് ടോപ്പും ആണ് താരത്തിന്റെ വേഷം. സത്യൻ രാജൻ ആണ് ചിത്രങ്ങൾ പകർത്തിയത്. 
നിരവധിപ്പേരാണ് ചിത്രങ്ങൾക്ക് കമന്റുകൾ കുറിച്ചിരിക്കുന്നത്. സിക്സ് പാക്കിനായി കാത്തിരിക്കുന്നുവെന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനാകട്ടെ ഞാനും എന്ന് മറുപടി കുറിച്ച് അനാർക്കലിയും രം​ഗത്തെത്തി. 

ആനന്ദം എന്ന ചിത്രകത്തിലൂടെ അരങ്ങേറിയ അനാർക്കലി പിന്നീട് വിമാനം, മന്ദാരം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2019 ൽ ഇറങ്ങിയ ഉയരെ ഏറെ ശ്രദ്ധിക്കപ്പെട്ടു. മാർക്കോണി മത്തായിയിലെ അതിഥി വേഷത്തിലാണ് അനാർക്കലിയെ ഒടുവിൽ അഭിനയിച്ചത്. അമല, കിസ്സ തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്