Archana Kavi ഇന്‍സ്റ്റഗ്രാം
Entertainment

അര്‍ച്ചന കവി വിവാഹിതയായി; വരന്‍ റിക്ക് വര്‍ഗീസ്; കെട്ടകാലത്ത് ഏറ്റവും നല്ല മനുഷ്യനെ കണ്ടെത്തിയെന്ന് നടി

പത്ത് വർഷത്തിന് ശേഷം ബിഗ് സ്ക്രീനിലേക്ക് വന്ന നടി

സമകാലിക മലയാളം ഡെസ്ക്

നടി അര്‍ച്ചന കവി വിവാഹിതയായി. റിക്ക് വര്‍ഗീസ് ആണ് വരന്‍. അവതാരകയായ ധന്യ വര്‍മയാണ് അര്‍ച്ചനയുടെ വിവാഹം കഴിഞ്ഞെന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കിട്ടത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോയും ധന്യ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് അര്‍ച്ചനയ്ക്കും റിക്കിനും ആശംസകളുമായി എത്തുന്നത്.

നേരത്തെ താന്‍ പങ്കാളിയെ കണ്ടെത്തിയെന്ന് അര്‍ച്ചന സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു. എറ്റവും മോശം തലമുറയില്‍ ഏറ്റവും ശരിയായ വ്യക്തിയെ തന്നെ താന്‍ തെരഞ്ഞെടുത്തുവെന്ന വാക്കുകളാണ് അര്‍ച്ചന പങ്കുവച്ചത്. എല്ലാവര്‍ക്കും അതിന് കഴിയട്ടെ എന്ന് ആശംസിക്കുന്നതായും അര്‍ച്ചന പറഞ്ഞിരുന്നു. പിന്നാലെയാണ് നടിയുടെ വിവാഹം കഴിഞ്ഞുവെന്ന് ധന്യ വര്‍മ അറിയിക്കുന്നത്.

അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ 2016 ല്‍ കൊമേഡിയന്‍ അബീഷ് മാത്യുവിനെ അര്‍ച്ചന വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഇരുവരും 2021 ല്‍ പിരിയുകയായിരുന്നു. വിവാഹ മോചനത്തെക്കുറിച്ചും തന്റെ മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ അര്‍ച്ചന കവി പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട് അര്‍ച്ചന കവി.

നീലത്താമര എന്ന സിനിമയിലൂടെയാണ് അര്‍ച്ചന കവി കടന്നു വരുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധ നേടിയെടുക്കാന്‍ സാധിച്ചു. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചന ബിഗ് സ്‌ക്രീനിലേക്ക് തിരികെ വരുന്നത്. ഇടയ്ക്ക് ടെലിവിഷന്‍ പരമ്പരയിലും അഭിനയിച്ചിരുന്നു.

Actress Archana Kavi gets married. Says I choose the right man in the worst generation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT