ഹണി റോസ് 
Entertainment

ദുല്‍ഖര്‍ ചിത്രത്തില്‍ ഹണിറോസ്; വീണ്ടും തെലുങ്കിലേക്ക് 

എന്‍ബികെ 109 എന്ന ചിത്രം അടുത്തവര്‍ഷം മെയ് മാസത്തോടെ തീയറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ ഇഷ്ടതാരം ഹണി റോസ് വീണ്ടും തെലുങ്കിലേക്ക്. കെഎസ് രബീന്ദ്ര സംവിധാനം ചെയ്യുന്ന എന്‍ബികെ 109 എന്ന ചിത്രത്തില്‍ ഹണി സുപ്രധാനവേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ നന്ദമൂരി ബാലകൃഷ്ണന്‍ അഭിനയിച്ച വീരസിംഹ റെഡ്ഡിയാണ് ഹണി റോസ് അഭിനയിച്ച അവസാന തെലുങ്ക് ചിത്രം.

എന്നാല്‍ ആ ചിത്രത്തിന് ശേഷം മറ്റു ചിത്രങ്ങളൊന്നും ഹണിക്ക് ലഭിച്ചിരുന്നില്ല. എന്‍ബികെ 109 എന്ന ചിത്രം അടുത്തവര്‍ഷം മെയ് മാസത്തോടെ തീയറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, പ്രകാശ് രാജ്, ഉര്‍വശി റൗട്ടേല എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.
 
2005ല്‍ പതിനാലാം വയസില്‍ വിനയന്റെ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് തമിഴ് ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഹണി റോസിന് വലിയ ആരാധകക്കൂട്ടം തന്നെ ഉണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം