ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

'ഈ ആറു മാസത്തില്‍ എന്റെ ജീവിതം മാറി'; മനോഹരമായ കുറിപ്പുമായി കാജല്‍ അഗര്‍വാള്‍

മാതൃത്വത്തെക്കുറിച്ചും ഒന്നും അറിയാതെ പേടിച്ചു നിന്ന യുവതിയില്‍ നിന്ന് മകന്റെ എല്ലാ കാര്യങ്ങളും ചെയ്യുന്ന അമ്മയായി താന്‍ മാറി എന്നാണ് കാജല്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കന്റെ ആറാം മാസത്തില്‍ മനോഹരമായ കുറിപ്പ് പങ്കുവച്ച് നടി കാജല്‍ അഗര്‍വാള്‍. കഴിഞ്ഞ ആറുമാസം തന്നിലുണ്ടായ മാറ്റത്തെക്കുറിച്ചും മകന്റെ വളര്‍ച്ചയെക്കുറിച്ചുമാണ് കാജല്‍ പറയുന്നത്. മാതൃത്വത്തെക്കുറിച്ചും ഒന്നും അറിയാതെ പേടിച്ചു നിന്ന യുവതിയില്‍ നിന്ന് മകന്റെ എല്ലാ കാര്യങ്ങളും ചെയ്യുന്ന അമ്മയായി താന്‍ മാറി എന്നാണ് കാജല്‍ പറയുന്നത്. ജോലിക്കു പോകുന്നതിനൊപ്പം മകനൊപ്പം സമയം കണ്ടെത്തുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നും എന്നാല്‍ ഇങ്ങനെ മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നത് എന്നുമാണ് കാജല്‍ പറയുന്നത്. താന്‍ ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ ജോലിയാണ് ഇതെന്നും കാജല്‍ കുറിച്ചു. 

കാജലിന്റെ കുറിപ്പ് വായിക്കാം

കഴിഞ്ഞ ആറു മാസം ഇത്ര പെട്ടെന്ന് കടന്നുപോയെന്നോ ഈ കാലത്ത് എന്നിലുണ്ടായ മാറ്റത്തെക്കുറിച്ചോ എനിക്ക് വിശ്വസിക്കാനാവുന്നില്ല. മാതൃത്വത്തെ പറ്റി യാതൊരു ധാരണയുമില്ലാതെ പേടിച്ചു നിന്ന യുവതിയില്‍ നിന്ന് കുഞ്ഞിന്റെ ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുന്ന അമ്മയിലേക്കുള്ള മാറ്റം വളരെ വലുതാണ്. ജോലിക്കു പോകുന്നതിനേയും നിനക്ക് സ്‌നേഹവും കരുതലും നല്‍കാനുള്ള സമയത്തില്‍ കുറവു വരുത്തുന്നില്ല എന്നതിലും ബാലന്‍സ് കൊണ്ടുവരിക എന്നത് വെല്ലുവിളി നിറഞ്ഞതാണ്. ഞാന്‍ ഇതിനെ മറ്റൊരു രീതിയില്‍ ആഗ്രഹിക്കുന്നില്ല. ഈ കാലം ഇത്ര രസകരമായിരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. 

നീ ഇപ്പോള്‍ നിലത്തു കിടന്ന് ഉരുളും രണ്ട് വശത്തേക്കും ആടും. ഇത് എപ്പോഴും സംഭവിക്കു. നിനക്ക് ആദ്യത്തെ പനി വന്നു, തലയിടിച്ച് വീര്‍ത്തു. പൂളിനും കടലിലും നീ ആദ്യമായി ഇറങ്ങി. ആദ്യമായി ഭക്ഷണം രുചിക്കാന്‍ ആരംഭിച്ചു. 

നീ അടുത്ത ആഴ്ച കോളജില്‍ പോയി തുടങ്ങുമെന്നും ഞാനും അച്ഛനും തമാശയായി പറയാറുണ്ട്. കാരണം അത്ര വേഗത്തിലാണ് സമയം പോകുന്നത്. നിസ്സഹായനായ നവജാത ശിശുവില്‍ നിന്ന് നീ വളരെ വേഗമാണ് പുറത്തിറങ്ങിയത്. നിന്റെ ഓരോ ചെറിയ നിമിഷങ്ങളും എങ്ങനെയായിരുന്നു എന്നത് എന്നെ വിസ്മയിപ്പിക്കാറുണ്ട്. നിന്റെ അമ്മയായി ദൈവം എന്നെ അനുഗ്രഹിച്ചതില്‍ ഞാഏറെ സന്തോഷവതിയാണ്. ഞാന്‍ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞതും ഏറ്റവും പ്രതിഫലം ലഭിക്കുന്നതുമായ ജോലിയാണ് ഇത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി