കാസമ്മാള്‍ 
Entertainment

മദ്യപിക്കാന്‍ പണം നല്‍കിയില്ല; മകന്റെ അടിയേറ്റ് നടി കാസമ്മാള്‍ മരിച്ചു

മകന്‍ നമകോടിയെ പൊലീസ് അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നടി കാസമ്മാള്‍ മകന്റെ അടിയേറ്റ് മരിച്ചു. 71 വയസ്സായിരുന്നു. സംഭവത്തില്‍ ഇവരുടെ മകന്‍ നമകോടിയെ (52) പൊലീസ് അറസ്റ്റ് ചെയ്തു. മധുര ജില്ലയിലെ ഉസലാംപെട്ടിക്ക് അടുത്ത് അണയൂരിലാണ് സംഭവം.

മദ്യപിക്കാന്‍ പണം ചോദിച്ച് നമകോടി അമ്മയുമായി വഴക്കിട്ടു. പണം നല്‍കാന്‍ വിസമ്മതിച്ച അമ്മയെ നമകോടി വടി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്ഥലം വിട്ടു. അടിയേറ്റ കാസമ്മാള്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.

പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. രാവിലെ വീട്ടിലെത്തിയ അയല്‍ക്കാരാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന കാസമ്മാളിനെ കണ്ടതും വിവരം പൊലീസിനെ അറിയിച്ചതും. മദ്യത്തിന് അടിമയായ നമകോട് ഭാര്യയുമായി പിണങ്ങി, കുറേക്കാലമായി അമ്മയ്‌ക്കൊപ്പമാണ് താമസിച്ചു വന്നിരുന്നത്.

ദേശീയപുരസ്‌കാരം നേടിയ കടൈസി വ്യവസായി എന്ന സിനിമയില്‍ കാസമ്മാള്‍ അഭിനയിച്ചിരുന്നു. വിജയ് സേതുപതിയും നല്ലാണ്ടി എന്ന 85കാരനുമാണ് ചിത്രത്തില്‍ പ്രധാനവേഷം ചെയ്തത്. ഇതില്‍ വിജയ് സേതുപതിയുടെ അമ്മായി ആയിട്ടാണ് കാസമ്മാള്‍ അഭിനയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

SCROLL FOR NEXT