Ansiba Hassan, Lakshmi Priya  ഇൻസ്റ്റ​ഗ്രാം
Entertainment

'ഭീകരമായ സൈബർ ആക്രമണം, സ്ത്രീയെന്ന പരി​ഗണന പോലുമില്ല'; പരാതി നൽകി ലക്ഷ്മി പ്രിയ

21-ാം തീയതിയാണ് സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോ​ഗം നടക്കുക.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കൊച്ചി: നടി അൻസിബ ഹസനുമായുള്ള പ്രശ്നങ്ങൾക്ക് പിന്നാലെ തനിക്കെതിരെ കടുത്ത സൈബർ ആക്രമണം നടക്കുന്നുവെന്ന് പരാതി നൽകി നടി ലക്ഷ്മി പ്രിയ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസിലാണ് ലക്ഷ്മി പ്രിയ പരാതി നൽകിയത്. അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശങ്ങളുയർന്നത് എന്നാണ് ലക്ഷ്മി പ്രിയയുടെ പരാതി.

സ്ത്രീയെന്ന പരി​ഗണന പോലും നൽകാതെയാണ് തന്നെ ചിലർ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നതെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. വളരെ ഭീകരമായ രീതിയിൽ തനിക്കെതിരെ സൈബർ ആക്രമണം നടന്നു കൊണ്ടിരിക്കുകയാണെന്നും അതാര് ചെയ്യിപ്പിച്ചാലും കുറ്റക്കാരെ കണ്ടെത്തി അർഹമായ ശിക്ഷ കൊടുക്കണമെന്ന് പറഞ്ഞാണ് താൻ പരാതി നൽകിയതെന്ന് ലക്ഷ്മി പ്രിയ പ്രതികരിച്ചു.

അതേസമയം അച്ചടക്ക നടപടിയുടെ ഭാ​ഗമായി അമ്മ അൻസിബയ്ക്കും ലക്ഷ്മി പ്രിയയ്ക്കുമുൾപ്പെടെ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. 21-ാം തീയതിയാണ് സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോ​ഗം നടക്കുക.

Actress Lakshmi Priya complaint against cyber attack.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രിയദര്‍ശിനി സൗജന്യയാത്ര' ആളെപ്പറ്റിക്കല്‍; സിപിഎം പങ്കെടുക്കില്ലെന്ന് എംവി ഗോവിന്ദന്‍

'പിണറായിയെ കെട്ടിപ്പിടിക്കണ്ട, നിലപാടാണ് പ്രശ്‌നം; ഇന്ത്യ മുന്നണിക്ക് തുരങ്കം വെക്കുന്ന നയമാണ് കോണ്‍ഗ്രസിന്റേത്'

സന്ദീപ് വാര്യര്‍ എംഎല്‍എയുടെ പിതാവ് അന്തരിച്ചു

വൊക്കേഷണൽ ഹയർസെക്കണ്ടറി പ്രവേശനം; അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, പ്രവേശനം ജൂൺ 17 വരെ

2031ല്‍ എന്തു സംഭവിക്കും എന്നതില്‍ ഉത്കണ്ഠ; ബംഗാള്‍ നമുക്ക് മുന്നിലുണ്ട് : പി ജയരാജന്‍

SCROLL FOR NEXT