മാലാ പാര്‍വതി/ഫയല്‍ 
Entertainment

അച്ഛനും അമ്മയും പോയ വർഷം, സങ്കട കടലിലാണ്; മാല പാർവതി

സങ്കട കടലിലാണ് താനെന്നും മുന്നോട്ട് തന്നെയാണ് നീന്തുന്നതെന്നും താരം കുറിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ടി മാല പാർവതിക്ക് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളുണ്ടായ വർഷമാണ് കടന്നുപോകുന്നത്. താരത്തിന് അച്ഛനേയും അമ്മയേയുമാണ് ഈ വർഷം നഷ്ടപ്പെട്ടത്. അവരുള്ളത് എത്ര വലിയ കരുത്തായിരുന്നു എന്ന് ഓരോ നിമിഷവും അറിഞ്ഞുകൊണ്ടിരിക്കുകയാണ്. സങ്കട കടലിലാണ് താനെന്നും മുന്നോട്ട് തന്നെയാണ് നീന്തുന്നതെന്നും താരം കുറിക്കുന്നു. ശക്തിയായി കൂടെ നിന്ന ഭർത്താവ് സതീശൻ ബാലന് താരം നന്ദി പറയാനും മറന്നില്ല. 

മാല പാർവതിയുടെ കുറിപ്പ് വായിക്കാം

അച്ഛനും അമ്മയും പോയ വർഷമാണ് കടന്ന് പോയത്. അവരുള്ളത് എത്ര വലിയ കരുത്തായിരുന്നു എന്ന് ഓരോ നിമിഷവും അറിഞ്ഞ് കൊണ്ടിരിക്കുന്നു.
ഈ വിഷമ സമയത്ത്, ഒരു ജീവിത പങ്കാളി എന്താണ് എന്ന് നമ്മൾ അടുത്തറിയും. എല്ലാ ബന്ധങ്ങളുടെയും മാറ്ററിയും.
സങ്കട കടലിലാണ് .മുന്നോട്ട് തന്നെയാണ് നീന്തുന്നത്. 365 ദിവസവും ജോലി ചെയ്യാൻ പറ്റണേ എന്നതാണ്  ഒരു പ്രാർത്ഥന. ശക്തിയായി നിൽക്കുന്നതിന് നന്ദി സതീശൻ ബാലൻ. കഠിനമായ ഈ കാലത്ത് കൂടെ നിൽക്കുന്ന എല്ലാവരോടും നന്ദി പറയുന്നു. 
തോൽക്കില്ല  എന്നൊരു തീരുമാനമാണ് 2023 -ൽ എടുക്കുന്നത്. ഇന്ന് കാർമേഘം മൂടി നിൽക്കുന്നുണ്ടെങ്കിൽ, അവിടെ പ്രകാശം പകരും. ഇരുട്ട് മാറുമ്പോൾ, എല്ലാവർക്കും സത്യം കാണാനാകും.
എല്ലാവരോടും സ്നേഹം!
പുതുവത്സരാശംസകൾ !
2023 സമാധാനവും ശാന്തിയും സന്തോഷവും നിറയ്ക്കട്ടെ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT