ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

അമ്മക്ക് 60-ാം പിറന്നാൾ; 16ന്റെ ചെറുപ്പമെന്ന് മമ്ത, ആശംസ കുറിച്ച് താരം 

മുഖത്തുകാണുന്ന നുണക്കുഴിയാണ് അമ്മയുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്നും മംമ്ത

Author : സമകാലിക മലയാളം ഡെസ്ക്

മ്മ ഗംഗയ്ക്ക് അറുപതാം പിറന്നാൾ ആശംസിച്ച് നടി മംമ്ത മോഹൻദാസ്. അമ്മയുടെ പ്രായം അറുപതാണെങ്കിലും ഇപ്പോഴും പതിനാറുകാരിയാണെന്ന് കുറിച്ചാണ് മംമ്തയുടെ ആശംസ. മുഖത്തുകാണുന്ന നുണക്കുഴിയാണ് അമ്മയുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്നും മംമ്ത കുറിച്ചു.

ഇപ്പേഴത്തെപ്പോലെ എപ്പോഴും പുഞ്ചിരിക്കൂ. ആ നുണക്കുഴികള്‍ കൂടുതല്‍ ആഴമേറിയതാകട്ടെ, ചിത്രത്തോടൊപ്പം മമ്ത കുറിച്ചു. അഞ്ച് സ്ത്രീകൾ ചെയ്യുന്ന ജോലി ഒരുമിച്ച് ചെയ്യുന്ന വ്യക്തിയാണ് അമ്മയെന്നും തനിക്കെന്നും പ്രചോദനവും ശക്തിയുമാണെന്നും താരം കുറിച്ചു. 

‌അർബുദത്തിനെതിരെയുള്ള തന്റെ പോരാട്ടത്തിൽ അമ്മ നൽകിയ കരുത്തിനെക്കുറിച്ചും തന്റെ ജീവിതത്തിൽ അമ്മയുടെ സ്വാധീനത്തെക്കുറിച്ചും മമ്ത പലപ്പോഴും തുറന്നുപറഞ്ഞിട്ടുള്ളതാണ്. പൃഥ്വിരാജ് നായകനായെത്തിയ ജനഗണമനയിലാണ് മംമ്ത അവസാനമായി പ്രത്യക്ഷപ്പെട്ടത്. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് ആണ് മലയാളത്തില്‍ നടിയുടെ അടുത്ത പ്രോജക്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു