ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായി നടി നമിത; വിഡിയോ

ശ്രീകൃഷ്ണ ജയന്തി ദിനത്തിലാണ് ഇൻസ്റ്റ​ഗ്രാമിലൂടെ താരം സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായ വിവരം ആരാധകരെ അറിയിച്ച് നടി നമിത. രണ്ട് ആൺകുട്ടികളാണ് നമിതയ്ക്കു പിറന്നത്. ശ്രീകൃഷ്ണ ജയന്തി ദിനത്തിലാണ് ഇൻസ്റ്റ​ഗ്രാമിലൂടെ താരം സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. ഭർത്താവ് വീരേന്ദ്ര ചൗധരിക്കൊപ്പം കുഞ്ഞുങ്ങളെ എടുത്തുകൊണ്ടുള്ള വിഡിയോയ്ക്കൊപ്പമാണ് പോസ്റ്റ്. 

അനു​ഗ്രഹീതമായ ദിനത്തിൽ സന്തോഷ വാർത്ത പങ്കുവയ്ക്കുകയാണ് എന്നു പറഞ്ഞുകൊണ്ടാണ് വിഡിയോ. ഏവരുടെയും പ്രാർഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദിയുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ​തന്റെ ഡോക്ടർമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കും താരം നന്ദി പറയാൻ മറന്നില്ല. നടി ഖുശ്ബു ഉൾപ്പടെ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് രം​ഗത്തെത്തിയത്. 

നിറവയറിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ​ഗർഭിണിയാണെന്ന വിവരം താരം അറിയിച്ചത്. 2017 ലാണ് നമിതയും നടൻ വീരേന്ദ്ര ചൗധരിയും വിവാഹിതരായത്. മലയാളത്തിലും തമിഴിലും ഒരേസമയം ചിത്രീകരിക്കുന്ന ബൗ വൗ ആണ് നമിതയുടെ പുതിയ ചിത്രം. ബിജെപിയുടെ തമിഴ്നാട് സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയം​ഗമാണ് നമിത.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT