Navya Nair ഇൻസ്റ്റ​ഗ്രാം
Entertainment

'എവിടെ ആണോ എന്തോ... തലയിൽ മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ഓസ്ട്രേലിയ പോകുവല്ല'; സ്വയം ട്രോളി നവ്യ നായർ

തലയിൽ മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ഓസ്ട്രേലിയ പോകുവല്ല

സമകാലിക മലയാളം ഡെസ്ക്

വീണ്ടും സെൽഫ് ട്രോൾ പോസ്റ്റ് പങ്കുവച്ച് നടി നവ്യ നായർ. ഇത്തവണ തന്റെ ഫോൺ ​ഗ്യാലറിയിലെ പഴയ ചിത്രം പങ്കുവച്ചു കൊണ്ടാണ് നവ്യ എത്തിയിരിക്കുന്നത്. വിമാന യാത്രയുടെ ചിത്രമാണ് നവ്യ പങ്കുവച്ചിരിക്കുന്നത്. 'എവിടെ ആണോ എന്തോ..തലയിൽ മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ഓസ്ട്രേലിയ പോകുവല്ല…ഹാപ്പി മടി പിടിച്ച ഡേ'- എന്നാണ് നടി ചിത്രങ്ങൾക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.

ചിത്രം എപ്പോഴെടുത്തതാണെന്ന് ഓര്‍മയില്ലെന്നും നവ്യ കുറിച്ചു. മുല്ലപ്പൂ കൈവശം വച്ചതിന് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടിക്ക് ഒരുലക്ഷം രൂപയിലേറെ പിഴയിട്ടിരുന്നു. 15 സെന്റിമീറ്റര്‍ മുല്ലപ്പൂ കൈവശം വച്ചതിന് പിഴ ചുമത്തിയെന്ന് നടി തന്നെയാണ് കഴിഞ്ഞ സെപ്റ്റംബറില്‍ തുറന്നു പറഞ്ഞത്.

വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനായാണ് നവ്യ നായര്‍ ഓസ്ട്രേലിയയിലേക്ക് പോയത്. ഈ പരിപാടിയില്‍ സംസാരിക്കവെയാണ് നവ്യ തനിക്ക് വിമാനത്താവളത്തിലുണ്ടായ അനുഭവം സദസുമായി പങ്കുവെച്ചത്. മുല്ലപ്പൂ കൊണ്ടുപോകാന്‍ പാടില്ല എന്ന നിയമം തനിക്ക് അറിയില്ലായിരുന്നുവെന്ന് പറഞ്ഞ താരം പക്ഷേ, അറിവില്ലായ്മ ഒഴിവുകഴിവല്ലെന്നും സമ്മതിച്ചു.

നവ്യ നായരിൽ നിന്ന് 1980 ഓസ്ട്രേലിയന്‍ ഡോളര്‍ (ഏകദേശം ഒന്നേകാല്‍ ലക്ഷം ഇന്ത്യന്‍ രൂപ) ആണ് ഓസ്ട്രേലിയന്‍ കൃഷിവകുപ്പ് ഈടാക്കിയത്. അതേസമയം പാതിരാത്രി ആണ് നവ്യയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

റത്തീന സംവിധാനം ചെയ്ത ചിത്രത്തിൽ സൗബിൻ ഷാഹിർ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, ആൻ അ​ഗസ്റ്റിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തി. ചിത്രത്തിൽ ഒരു പൊലീസ് ഉദ്യോ​ഗസ്ഥയുടെ വേഷത്തിലാണ് നവ്യ എത്തിയത്. എന്നാൽ തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്.

Cinema News: Actress Navya Nair self torll with old photo.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി, വിചാരണ നേരിടണം

IPL 2026: പന്തിനെ തളയ്ക്കാൻ അക്ഷറിന് കഴിയുമോ?, ഇന്ന് ലഖ്‌നൗ- ഡൽഹി പോരാട്ടം

റഷ്യന്‍ ഫോട്ടോഗ്രാഫറുടെ ഫോട്ടോഷൂട്ട്, ആനയ്ക്ക് പിങ്ക് ചായമടിച്ചു, പിന്നാലെ ചരിഞ്ഞു, വിവാദം

വേനൽക്കാലത്ത് വളർത്തു നായകൾക്കും നൽകാം കൂടുതൽ സംരക്ഷണം

എഫ്‌സിആര്‍എ നിയമ ഭേദഗതി ബില്‍ അവതരണം മാറ്റി കേന്ദ്രസര്‍ക്കാര്‍; പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ബഹളം

SCROLL FOR NEXT