ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'മേഘ്ന… നിന്നെ കാണാൻ ഒരുപാട് ആ​ഗ്രഹിച്ചിരുന്നു'; ചിത്രങ്ങൾ പങ്കുവച്ച് നവ്യ നായർ 

ദൃശ്യം 2 കന്നഡ റീമേക്കിന്റെ പ്രീമിയറിന് എത്തിയതായിരുന്നു മേഘ്ന

Author : സമകാലിക മലയാളം ഡെസ്ക്

ടി മേഘ്ന രാജിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നവ്യ നായർ. ഏറെക്കാലമായി കാണണമെന്ന് ആ​ഗ്രഹിച്ചിരുന്നതാണെന്നും അത് സാധിച്ചതിൽ സന്തോഷമുണ്ടെന്നും കുറിച്ചാണ് നവ്യ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ദൃശ്യം 2 കന്നഡ റീമേക്കിന്റെ പ്രീമിയറിന് എത്തിയതായിരുന്നു മേഘ്ന.

ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോകവും കുഞ്ഞിന്റെ ജനനവും ഒക്കെയായി ഏറെ നാളായി സിനിമയിൽ നിന്ന് വിട്ടുനിന്ന മേഘ്ന ഒരു ഇടവേളക്ക് ശേഷം മടങ്ങി എത്തിയിരിക്കുകയാണ്.“മേഘ്നാ… നിന്നെ കാണാൻ ഞാനെപ്പോഴും ആഗ്രഹിച്ചിരുന്നു, നിന്നെ മുറുക്കെ കെട്ടിപ്പിടിക്കാൻ, എനിക്കതിന് കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഈ ചിത്രത്തിലെ ലൈറ്റിംഗ് നന്നായി വന്നില്ലെങ്കിലും എനിക്കിത് പോസ്റ്റ് ചെയ്യാതിരിക്കാൻ കഴിയുന്നില്ല”, ചിത്രങ്ങൾക്കൊപ്പം നവ്യ കുറിച്ചു. 

പി വാസുവാണ് കന്നഡയിൽ ‘ദൃശ്യ’ സംവിധാനം ചെയ്‍തത്. നവ്യ നായരാണ് കന്നഡ റീമേക്കിൽ നായികയായി എത്തുന്നത്. ആദ്യ ഭാഗത്തിലെ നായകൻ ഡോ രവിചന്ദ്ര തന്നെയാണ് രണ്ടാം ഭാഗത്തിലും നായകൻ. ‘ദൃശ്യം’ മലയാളത്തിൽ അഭിനയിച്ച ആശാ ശരത് കന്നഡയിലുമുണ്ട്. മലയാളത്തിൽ സിദ്ദിഖ് അഭിനയിച്ച കഥാപാത്രത്തെ കന്നഡ റീമേക്കിൽ അവതരിപ്പിക്കുന്നത് പ്രഭുവാണ്. അനന്ത് നാഗ്, ആരോഹി നാരായണൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ