നസ്രിയ നസീം/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

'സമയമായി', സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കുകയാണെന്ന് നസ്രിയ

ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയങ്കരിയാണ് നസ്രിയ നസീം. സിനിമയിൽ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ ആരാധകരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി നിൽക്കുന്ന താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കുന്നതായി ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. 

ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുകയാണ്. അതിനുള്ള സമയം. ഇവിടെ നിന്നു ലഭിക്കുന്ന നിങ്ങളുടെ സ്‌നേഹവും സന്ദേശങ്ങളും മിസ് ചെയ്യും. വൈകാതെ തിരിച്ചുവരാം. ഉറപ്പ്.- നസ്രിയ കുറിച്ചു.

ഫഹദ് ഫാസിലുമായുള്ള വിവാഹത്തിനുശേഷം സിനിമയിൽ അത്ര സജീവമല്ല നസ്രിയ. കഴിഞ്ഞ വർഷം റിലീസിന് എത്തിയ തെലുങ്ക് ചിത്രം 'അണ്ടേ സുന്ദരാനികി' ആയിരുന്നു നസ്രിയയുടേതായി അവസാനം പ്രദര്‍ശനത്തിന് എത്തിയത്. ഫഹദ് ഫാസിൽ നായകനായി എത്തിയ ട്രാൻസ് ആയിരുന്നു താരത്തിന്റെ അവസാന മലയാള ചിത്രം. താരദമ്പതികളുടെ വിശേഷങ്ങളെല്ലാം ആരാധകർ അറിഞ്ഞിരുന്നത് നസ്രിയയുടെ ഇൻസ്റ്റ​ഗ്രാമിലൂടെയായിരുന്നു. എന്നാൽ താരം ഇടവേളയെടുക്കുന്നതോടെ വിശേഷങ്ങൾ എങ്ങനെ അറിയും എന്ന ആശങ്കയിലാണ് ആരാധകർ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

ഇതാ... ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തി ലോക ചാംപ്യന്‍! 'മനിഷ' എഴുതി... സുവര്‍ണ ചരിത്രം

'ആരോഗ്യമന്ത്രി പച്ചക്കള്ളം പറയുന്നു', ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പിതാവ് പിന്നോട്ടെടുത്ത കാറിന്റെ അടിയിൽപ്പെട്ടു; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

'മാവേലിയുടെ പേരിന് മുന്നില്‍ 'ദിബ്രുഗഢ്''; ട്രെയിനുകളുടെ പേരുകളും നമ്പറുകളും മാറും