ചിത്രം: ഇൻസ്റ്റഗ്രാം 
Entertainment

കടുവയ്ക്കൊപ്പം ക്യാറ്റ് വാക്ക്, ആരാധകരെ ഞെട്ടിച്ച് പൂജിത മേനോന്റെ വിഡിയോ; വൈറൽ

പട്ടായയിൽ അവധി ആഘോഷത്തിലാണ് പൂജിത മേനോൻ

Author : സമകാലിക മലയാളം ഡെസ്ക്

ടുവയ്ക്കൊപ്പമുള്ള വിഡിയോ പങ്കുവച്ച് നടി പൂജിത മേനോൻ. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം ഞെട്ടിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തത്. കടുവയുടെ ചങ്ങലയിൽ പിടിച്ചുകൊണ്ട് കൂളായി നടന്നു പോവുന്ന പൂജിതയെ ആണ് വിഡിയോയിൽ കാണുന്നത്. 

ക്യാറ്റ് വോക് വിത്ത് ദ് ബിഗ് ക്യാറ്റ്, എന്തൊരു അനുഭവമായിരുന്നു അത്. ഹൃദയമിടിപ്പ് നിയന്ത്രിച്ചുകൊണ്ട് ഇത്ര കംഫർട്ടബിളായി കടുവയ്ക്കൊപ്പം നടക്കാനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്റെ ഭയത്തെ നേരിടാൻ ധൈര്യം തന്നതിന് ഹാഷിമിന് നന്ദി. നിങ്ങളുടെ പ്രചോദനമില്ലെങ്കില്‍ ഇത് സാധ്യമാകുമായിരുന്നില്ല.- എന്ന കുറിപ്പിലാണ് പൂജിതയുടെ വിഡിയോ. 

ബാങ്കോക്കിലെ പട്ടായയിൽ അവധി ആഘോഷത്തിലാണ് പൂജിത മേനോൻ. അവധി ആഘോഷത്തിൽ നിന്നുള്ള നിരവധി വിഡിയോകളും ചിത്രങ്ങളുമാണ് പൂജിത സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. കൂട്ടത്തിൽ കടുവയ്ക്കൊപ്പമുള്ള നടത്തം തന്നെയാണ് ആരാധകർ ഏറ്റെടുത്തത്. പൂജിതയുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്. പുലിക്ക് അറിയില്ല സെലിബ്രിറ്റി ആണെന്ന്- എന്നായിരുന്നു ഒരാളുടെ കമന്റ്. 

‘നീ കൊ ഞാൻ ചാ’ എന്ന സിനിമയിൽ നായികയായാണ് സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് അരികിൽ ഒരാൾ, ഓം ശാന്തി ഓശാന എന്നിവയുൾപ്പെടെ പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ടെലിവിഷൻ മേഖലയിലും സജീവമാണ് പൂജിത. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT