നടി പ്രസീത, മകന്‍ അര്‍ണവ് ഫെയ്സ്ബുക്ക്
Entertainment

'എന്‍റെ മകന്‍ അര്‍ണവ്'; ചിത്രം പങ്കുവെച്ച് നടി പ്രസീത, എവിടെയായിരുന്നു എന്ന് ആരാധകർ

സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെ വിവാഹം റിസപ്ഷനിൽ മകൻ അർണവുമൊത്താണ് പ്രസീത എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍മീഡിയയില്‍ വൈറലായി നടി പ്രസീത മേനോന്‍ മകനൊപ്പം പങ്കുവെച്ച ചിത്രം. സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെ വിവാഹം റിസപ്ഷനിൽ മകൻ അർണവുമൊത്താണ് പ്രസീത എത്തിയത്.

'കൊച്ചിയിൽ നടൻ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെ വിവാഹ സൽക്കാരത്തിന് എത്തിയപ്പോൾ എന്റെ മകൻ അർണവ് പകർത്തിയ ചിത്രം'- എന്ന കുറിപ്പോടെയാണ് പ്രസീത ചിത്രം പങ്കുവെച്ചത്.ഏറെ കാലത്തിന് ശേഷം താരം പങ്കുവെച്ച കുടുംബ ചിത്രം ആരാധരും ഏറ്റെടുത്തു. ഒരുകാലത്ത് മലയാള സിനിമയിലെ പ്രമുഖ കോമഡി താരങ്ങൾക്കൊപ്പം ഹാസ്യവേഷങ്ങളിൽ തിളങ്ങി നിന്നിരുന്ന നടിയാണ് പ്രസീത.

‘മൂന്നാം മുറ’ എന്ന ചിത്രത്തിൽ ബാലതാരമായി പ്രസീത വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് നിരവധി ഹാസ്യ വേഷങ്ങൾ പ്രസീത സിനിമയിൽ അവതരിപ്പിച്ചു. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു ടെലിവിഷൻ ഷോയിലൂടെ പ്രസീത വീണ്ടും സജീവമായി. കോർപ്പറേറ്റ് കമ്പനിയിലെ ലീഗൽ മാനേജറായി ജോലി ചെയ്യുകയാണ് താരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

SCROLL FOR NEXT