തന്റെ പേരില്‍ ഡീപ്‌ഫേക്ക് എഐ വിഡിയോയുണ്ടാക്കി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടി പ്രതിഭ. ഇത്തരം പ്രചരണങ്ങള്‍ തന്നെ ബാധിക്കുന്നില്ലെന്നാണ് താരം പറയുന്നത്. തന്നെ വലിച്ച് താഴെയിടാനാണ് അവര്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ താന്‍ അതിനെയെല്ലാം അവഗണിക്കുകയാമെന്നും ഫ്രീ പിആര്‍ ആയിട്ടാണ് കാണുന്നതെന്നും താരം പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പ്രതിഭയുടെ പ്രതികരണം. ആന്റണി പെപ്പെ നായകനായ കൊണ്ടല്‍ അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് പ്രതിഭ. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ ചിത്രങ്ങളും വിഡിയോകളും വൈറലാകാറുണ്ട്. പ്രതിഭയുടെ വാക്കുകളിലേക്ക്:
''എന്നെ പ്രൊമോട്ട് ചെയ്യാനായി ചിലര്‍ കാശ് മുടക്കി ഡീപ് ഫേക്ക് എഐ വിഡിയോ ഉണ്ടാക്കുകയാണ്. നേര്‍ വിപരീതം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചാണ് അവരത് ചെയ്യുന്നത്.
ഗായ്‌സ്, നിങ്ങള്‍ എന്നെ സ്വന്തം വിഡിയോകള്‍ കണ്ടാല്‍ പേടിക്കരുത്. നമ്മള്‍ ജീവിക്കുന്നത് എഐയും എജിഐയും എഎസ്‌ഐയും ഉണ്ടാക്കിയവര്‍ പോലും അതിന്റെ അനന്തരഫലത്തെയോര്‍ത്ത് ആശങ്കപ്പെടുന്നൊരു ലോകത്താണ്.
പേടിക്കുന്നില്ല എന്നതിന്റെ അര്‍ത്ഥം, നമ്മള്‍ അനുവാദം നല്‍കാത്തതെന്തും സഹിക്കണം എന്നുമല്ല. പക്ഷെ ചില്ലാകൂ. നമ്മളെല്ലാം ഹോമോ സാപ്പിയന്‍സാണ്. നമുക്കെല്ലാം ഒരേ ബോഡിലി ഓട്ടോണോമിയാണ്. ഈ സാങ്കേതികവിദ്യ നമ്മള്‍ തിരിച്ചറിയുന്നതേക്കാളും സാധാരണമായിക്കൊണ്ടിരിക്കുകയാണ്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
നെഗറ്റിവിറ്റിയെ അവഗണിക്കുക, നിങ്ങള്‍ക്ക് സമാധാനം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ചിലര്‍ നിങ്ങളെ വലിച്ച് താഴെയിടാന്‍ കാശ് മുടക്കും. പക്ഷെ അവര്‍ ചെയ്യുന്നത് നിങ്ങളെ പ്രൊമോട്ട് ചെയ്യലായിരിക്കും. ഫ്രീ പിആര്‍.
തമാശ എന്തെന്നാല്‍, ഇതെല്ലാം ചെയ്യുന്നതിലൂടെ അവര്‍ ലക്ഷ്യമിടുന്നത് ശ്രദ്ധ പിടിച്ചുപറ്റലാണ്. പക്ഷെ അവഗണനയ്ക്ക് എത്ര ശക്തിയുണ്ടെന്ന് ഞാന്‍ തിരിച്ചറിയുകയാണ് ചെയ്തത്. നന്ദി. എല്ലാം നല്ലതിന്. എല്ലാവരോടും സ്‌നേഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates