Entertainment

ചിമ്പുവിനെ ഭരതനാട്യം പഠിപ്പിച്ച് നടി ശരണ്യ മോഹൻ; ചിത്രം വൈറൽ

ഭരതനാട്യവും മറ്റ് ക്ലാസിക്കൽ ഡാൻസുമാണ് ചിമ്പുവിനെ ശരണ്യ പഠിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പുതിയ ചിത്രം ഈശ്വരനുവേണ്ടി വമ്പൻ മേക്കോവറാണ് നടൻ ചിമ്പു നടത്തിയത്. 101 കിലോ ആയിരുന്ന ശരീരഭാരം 30 കിലോ കുറച്ച് 71 ലേക്ക് എത്തിച്ചിരുന്നു. ജിമ്മിലെ വർക്കൗട്ടിനൊപ്പം ബോക്സിങ്ങും ടെന്നീസും നീന്തലുമെല്ലാം താരം പരിശീലിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഡാൻസ് പഠിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ്. തെന്നിന്ത്യയിൽ നിറഞ്ഞു നിന്നിരുന്ന മലയാളി നടി ശരണ്യ മോഹനാണ് ചിമ്പുവിന്റെ ​ഗുരു. 

ഭരതനാട്യവും മറ്റ് ക്ലാസിക്കൽ ഡാൻസുമാണ് ചിമ്പുവിനെ ശരണ്യ പഠിപ്പിക്കുന്നത്. ഈശ്വരൻ എന്ന ചിത്രത്തിനുവേണ്ടിയാണ് ചിമ്പു ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതുസംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല. ചിമ്പുവിനൊപ്പം ഓസ്തി എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള നടിയാണ് ശരണ്യ. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് ഡാൻസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നുണ്ട്. 

സുശീന്ദ്രനാണ് ഈശ്വരൻ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ വ്യത്യസ്തലുക്കിലാണ് സിമ്പു എത്തുന്നത്. ചിത്രത്തിനായുള്ള താരത്തിന്റെ പുതിയ മേക്കോവർ ആരാധകരെ അമ്പരപ്പിച്ചിരുന്നു. കഠിനമായ വ്യായാമത്തിനൊപ്പം കൃത്യമായ ഡയറ്റും താരം പിന്തുടർന്നിരുന്നു. നോൺവെജ്- ജങ്ക് ഫുഡുകൾ പൂർണമായി ഉപേക്ഷിച്ച താരം സാലഡുകളാണ് കഴിച്ചിരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം