Sowcar Janaki എക്സ്
Entertainment

'സൂര്യ മാനസ'ത്തിലെ മമ്മൂട്ടിയുടെ അമ്മ; നടി സൗകർ ജാനകി അന്തരിച്ചു

നടികർ സം​ഘം പ്രസിഡന്റ് നാസർ ആണ് മരണവിവരം ഔദ്യോ​ഗികമായി പുറത്തുവിട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ചെന്നൈ: പ്രശ്സത നടി സൗകർ ജാനകി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം. നടികർ സം​ഘം പ്രസിഡന്റ് നാസർ ആണ് മരണവിവരം ഔദ്യോ​ഗികമായി പുറത്തുവിട്ടത്.

തമിഴകത്തെ നിരവധി താരങ്ങൾ നടിക്ക് അനുശോചനം അറിയിച്ചിട്ടുണ്ട്. 1950ൽ എൽ വി പ്രസാദ് സംവിധാനം ചെയ്ത ഷാവുകരു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ജാനകി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 1952 ൽ ടിആർ സുന്ദരം സംവിധാനം ചെയ്ത വലയപതി എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറി.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. 450-ലധികം സിനിമകളിലും 300-ലധികം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1964 ൽ പുറത്തിറങ്ങിയ സ്കൂൾ മാസ്റ്റർ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം. മമ്മൂട്ടി ചിത്രമായ സൂര്യ മാനസത്തിലും പ്രധാന വേഷത്തിലെത്തിയിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച പുട്ട് ഉറുമീസ് എന്ന കഥാപാത്രത്തിന്റെ അമ്മയായാണ് ചിത്രത്തിൽ ജാനകി എത്തിയത്.

Actress Sowcar Janaki passes away at 94.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പെല്ലറ്റ് ആക്രമണത്തില്‍ കേസെടുക്കണം'; പരിക്കേറ്റ വിദ്യാര്‍ഥിയുമായി പൊലീസ് സ്റ്റേഷനു മുന്നില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധം

Nabfins Recruitment: 12-ാം ക്ലാസ് മതി, കേരളത്തിൽ നിയമനം

കെ ബി ഗണേഷ് കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത 'പരനാറി'; അധികാര മോഹികളായ കമ്മ്യൂണിസ്റ്റുകാരും ചില പുഴുക്കുത്തുകളുമാണ് ഇടതുപക്ഷത്തെ തോല്‍പ്പിച്ചത്: വെള്ളാപ്പള്ളി

മെഡൽ ഉറപ്പിച്ച് ഇന്ത്യ! ത്രില്ലറിൽ ചൈനീസ് സഖ്യത്തെ തകർത്ത് ​ഗായത്രി- ട്രീസ സഖ്യം

വെള്ളം കോരുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണു; പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം