തൃഷ/ഫോട്ടോ: ട്വിറ്റർ 
Entertainment

തൃഷയ്ക്ക് 40ാം പിറന്നാൾ, സിംപിളായി ആഘോഷിച്ച് താരസുന്ദരി; ചിത്രങ്ങൾ

താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയുടെ ഇഷ്ടതാരമാണ് തൃഷ. താരം ആരാധകരുടെ ഹൃദയം കീഴടക്കാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. ഇപ്പോൾ 40ലേക്ക് കടന്നിരിക്കുകയാണ് താരം. ഇന്നലെയായിരുന്നു താരത്തിന്റെ നാൽപതാം പിറന്നാൾ. താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി എത്തിയത്. 

സുഹൃത്തുക്കൾക്കും കുടുംബത്തിനൊപ്പമായിരുന്നു തൃഷയുടെ പിറന്നാൾ ആഘോഷം.  ഷിർദിയിലെ പ്രശസ്തമായ സായിബാബ ക്ഷേത്രവും താരം സന്ദർശിച്ചു. തന്റെ സിംപിൾ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ താരം തന്നെയാണ് പങ്കുവച്ചത്. സുഹൃത്തുക്കളും കുടുംബവും സർപ്രൈസായി നൽകിയ കേക്കുകൾ മുറിക്കുന്ന തൃഷയേയും ചിത്രങ്ങളിൽ കാണാം.  പിറന്നാൾ ആശംസകൾക്കു നന്ദി പറയാനും താരം മറന്നില്ല. പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. 

പൊന്നിയിൻ സെൽവമാണ് തൃഷയുടേതായി പുറത്തുവന്ന പുതിയ ചിത്രം. രാജകുമാരി കുന്ദവൈയുടെ വേഷത്തിലാണ് താരം എത്തുന്നത്. വിജയ്‌യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ലിയോ ആണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ലിയോ ടീം തൃഷയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു