ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'കാത്തിരുന്ന നിമിഷം'; കാന്‍ വേദിയില്‍ ആദ്യമായി അദിതി റാവു; ചിത്രങ്ങള്‍

കാന്‍ വേദിയില്‍ ആദ്യമായി ചുവടുവച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങി നില്‍ക്കുന്ന നടിയാണ് അദിതി റാവു. ഇപ്പോള്‍ കാന്‍ വേദിയില്‍ ആദ്യമായി ചുവടുവച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. കാന്‍ റെഡ് കാര്‍പ്പറ്റില്‍ നിന്നുള്ള ചിത്രമാണ് അദിതി പോസ്റ്റ് ചെയ്തത്. 

ഞാന്‍ കാത്തിരുന്ന നിമിഷം എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവച്ചത്. തന്റെ ജീവിതം ഒരു സിനിമയാണെന്നും അദിതി ഹാഷ്ടാഗായി ചേര്‍ത്തിട്ടുണ്ട്. ചുവപ്പ്, പിങ്ക് കോമ്പിനേഷനിലുള്ള ടൈറ്റ് സ്ലിറ്റ് ഗൗണ്‍ ധരിച്ചാണ് താരം കാന്‍ വേദിയില്‍ എത്തിയത്. ഇയറിങ്‌സ് മാത്രമാണ് ആക്‌സസറീസ്. മാര്‍ക് ബംഗര്‍മെര്‍ ഡിസൈന്‍ ചെയ്ത വസ്ത്രത്തില്‍ അതീവ സുന്ദരിയാണ് അദിതി. 

കാന്‍സ് ഫിലിം ഫെസ്റ്റിവലിന് എത്തിയതു മുതല്‍ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അദിതി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. അദിതിയെ കൂടാതെ പൂജ ഹെഗ്‌ഡെ, ഉര്‍വശി റൗട്ടേല ടെലിവിഷന്‍ നടി ഹെല്ലി ഷാ എന്നിവരും കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ചുവടുവച്ചു.
 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരുമിച്ച് സിനിമ ചെയ്തിട്ട് 13 വര്‍ഷം, എന്താ ലാലുവേട്ടാ നമുക്ക് പറ്റിപ്പോയതെന്ന് ഫഹദ് ചോദിച്ചു: ലാല്‍ ജോസ്

ഗൾഫിൽ ജോലി നോക്കുന്നുണ്ടോ?, 60 ടെക്നീഷ്യൻ ഒഴിവ്; ITI മതി, അവസാന തീയതി ഒക്ടോബർ 7

പഴത്തൊലി കളയല്ലേ...; ചെടികള്‍ തഴച്ചുവളരാന്‍ ഇത് സൂപ്പര്‍ ജൈവവളം