Mammootty as Karikkamuri Shanmughan എക്സ്
Entertainment

22 വര്‍ഷങ്ങള്‍ക്ക് ശേഷം കരിക്കാമുറി 'ഷണ്മുഖന്റെ' തിരിച്ചുവരവ്; 'കുമ്പാരി'യുടെ വരവ് രഞ്ജിത്ത് ചിത്രത്തിലൂടെ; വൈറലായി ലുക്ക്

2004 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബ്ലാക്ക്.

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ ചിത്രമാണ് ബ്ലാക്ക്. ചിത്രവും മമ്മൂട്ടിയുടെ കാരിക്കാമുറി ഷണ്‍മുഖന്‍ എന്ന കഥാപാത്രവും ഇന്ന് ആരാധകര്‍ക്കിടയിലൊരു കള്‍ട്ടാണ്. സോഷ്യല്‍ മീഡിയയില്‍ ഷണ്‍മുഖന്റെ റീലുകള്‍ വൈറലായി മാറാറുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ വേറിട്ട വേഷങ്ങളിലൊന്നാണ് ബ്ലാക്കിലേത്.

ബ്ലാക്ക് റിലീസ് ചെയ്ത് 22 വര്‍ഷങ്ങള്‍ക്ക് ശേഷം കാരിക്കാമുറി ഷണ്‍മുഖന്‍ ഇതാ തിരിച്ചെത്തുകയാണ്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ അതിഥി വേഷത്തിലെത്തുകയാണ് മമ്മൂട്ടി. തുടരും സിനിമയിലൂടെ താരമായ പ്രകാശ് വര്‍മ കേന്ദ്ര കഥാപാത്രമായ ചിത്രത്തിലാണ് മമ്മൂട്ടിയുടെ അതിഥി വേഷം.

അഞ്ച് ദിവസമാണ് ഈ ചിത്രത്തിനായി മമ്മൂട്ടി മാറ്റിവച്ചിരിക്കുന്നത്. കോട്ടയം സിഎംസ് കോളേജും പരിസരവുമാണ് ലൊക്കേഷന്‍. നേരത്തെ മലയാളത്തിലെ യുവതാരങ്ങള്‍ അണിനിരക്കുന്ന ചത്താ പച്ചയിലും മമ്മൂട്ടി അതിഥി വേഷം ചെയ്തിരുന്നു. ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

2004 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബ്ലാക്ക്. യൂണിഫോം ധരിക്കാതെ, കറുപ്പും കറുപ്പും ധരിച്ച് സ്റ്റൈലിഷ് ലുക്കില്‍ നടക്കുന്ന മമ്മൂട്ടി റൗഡി പൊലീസാണ് കാരിക്കാമുറി ഷണ്‍മുഖന്‍. അമല്‍ നീരദായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം. ലാലിന്റെ വില്ലന്‍ വേഷവും കയ്യടി നേടിയിരുന്നു.

അതേസമയം പ്രകാശ് വര്‍മ നായകനാകുന്ന ചിത്രം പൊലീസുകാരുടെ കഥയാണ് പറയുന്നത്. അഭിരാമിയും സിദ്ധീഖും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയില്‍ നിരവധി പുതുമുഖങ്ങളുമുണ്ട്. ഉദയകൃഷ്ണയാണ് തിരക്കഥ. പ്രശാന്ത് രവീന്ദര്‍ ആണ് ഛായാഗ്രഹണം. എംജി പ്രേമചന്ദ്രനും മഹാ സുബൈറും ചേര്‍ന്നാണ് നിര്‍മാണം.

After 22 years Mammootty to comeback as Karikkamuri Shanmughan. Look for the cameo role in Ranjith's movie goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണ്ണക്കൊള്ള : തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍

'മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് വിക്രമിന് കിട്ടി; കേരളത്തിൽ കലാഭവൻ മണിയെ ജൂറി പരാമർശത്തിൽ നിർത്തി'

ഈ ഭക്ഷണങ്ങള്‍ പല്ലുകളുടെ ആരോഗ്യത്തിന് ദോഷകരം

താമര തണ്ട് റെസിപ്പി; രുചിയിലും ആരോ​ഗ്യത്തിലും കിടിലൻ

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉറ്റ ബന്ധം; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കുരുക്കായി പത്മകുമാറിന്റെയും ദേവസ്വം ജീവനക്കാരുടെയും മൊഴികള്‍

SCROLL FOR NEXT