Asareeri Pinterest
Entertainment

'96'നും 'മെയ്യഴക'നും ശേഷം ത്രില്ലറുമായി പ്രേംകുമാർ; നായകൻ ഫഹദ്, 'അശരീരി' പുതുവർഷത്തിൽ തിയേറ്ററിൽ

തമിഴിൽ ഫഹദ് ആദ്യമായി സോളോ നായകനായി എത്തുന്ന ചിത്രമാണ് 'അശരീരി'. വൈകാരിക സിനിമകളിൽനിന്ന് മാറി ത്രില്ലർ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഫഹദ് ഫാസിലിനെ നായകനാക്കി '96', 'മെയ്യഴകൻ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ സി. പ്രേംകുമാർ ഒരുക്കുന്ന പുതിയ ചിത്രം തിയേറ്ററുകളിലേക്ക്. 'അശരീരി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോയും റിലീസ് തീയതിയും അണിയറപ്രവർത്തകർ പുറത്തുവിട്ടു. 2027 ജനുവരി ഒന്നിനാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുക.

ഫഹദ് ഫാസിലും സി. പ്രേംകുമാറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. തമിഴിൽ ഫഹദ് ആദ്യമായി സോളോ നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും 'അശരീരി'ക്കുണ്ട്. പതിവ് വൈകാരിക സിനിമകളിൽനിന്ന് മാറി ത്രില്ലർ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് പുറത്തുവന്ന ടൈറ്റിൽ വീഡിയോ നൽകുന്ന സൂചന.

തകർന്ന ഡിസ്പ്ലേയുള്ള ഒരു മൊബൈൽ ഫോണിലേക്ക് അജ്ഞാത നമ്പറിൽനിന്ന് കോൾ വരുന്നതാണ് ടൈറ്റിൽ വീഡിയോയുടെ തുടക്കം. പശ്ചാത്തലത്തിൽ ഒരു ബർത്ത് ഡേ ഗാനത്തിന്റെ റിങ്‌ടോണും കേൾക്കാം. ഫോണിന്റെ സ്ക്രീൻ തകർന്നിട്ടും കോൾ വരുന്നതും തുടർന്ന് ഫഹദ് ഫാസിലിന്റെ രൂപം തെളിയുന്നതുമാണ് വീഡിയോയിലുള്ളത്. ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

ശിവദയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചേതൻ, ഹരീഷ് ഉത്തമൻ, കരുണാകരൻ, ശരൺ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. മൺസൂൺ മൂവീസുമായി സഹകരിച്ച് വേൽസ് ഫിലിം ഇന്റർനാഷണലാണ് നിർമിക്കുന്നതും.

ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. മഹേന്ദിരൻ ജയരാജുവാണ് ഛായാഗ്രാഹകൻ. ആർ. ഗോവിന്ദരാജ് എഡിറ്റിങ്ങും മഹേഷ് മാത്യു ആക്ഷൻ രംഗങ്ങളും കൈകാര്യം ചെയ്യുന്നു. കുമാർ ഗംഗപ്പനാണ് പ്രൊഡക്ഷൻ ഡിസൈനർ.

'96' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രേംകുമാർ പിന്നീട് കാർത്തിയും അരവിന്ദ് സ്വാമിയും പ്രധാന വേഷങ്ങളിലെത്തിയ 'മെയ്യഴകൻ' ഒരുക്കിയിരുന്നു. ഈ ചിത്രങ്ങളുടെയും സംഗീതസംവിധായകൻ ഗോവിന്ദ് വസന്ത തന്നെയായിരുന്നു.

After '96' and 'Meiyazhagan', Premkumar returns with a thriller; starring Fahadh, 'Ashariri' to hit theaters in the New Year

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി എ ഗ്രൂപ്പെങ്കില്‍ എട്ടാമത്തെ അത്ഭുതം; രണ്ട് ക്ലൂ തരുന്നു, പനമ്പിള്ളി നഗറിലെ നേതാവ് കാലുപിടിച്ച് അപേക്ഷിച്ചു, വണ്ടിനമ്പര്‍ 2020; ഉണ്ണിത്താന്‍ റീലോഡഡ്

'ആദ്യം മമ്മൂട്ടി, അടുത്തത് മോഹന്‍ലാല്‍; പന്നിക്കൂട്ടങ്ങളോട് യുദ്ധം ചെയ്ത് സ്വന്തം ശരീരത്തില്‍ ചെളി തെറിപ്പിക്കാതിരിക്കുക'

സെമി ഉറപ്പിക്കാന്‍ ഇന്ത്യ എ; ആദ്യം പന്തെറിയും

പൊലീസ് സ്റ്റേഷൻ മതിൽ ചാടി, പെട്രോൾ ഊറ്റി, ബൈക്കുകൾക്ക് തീയിട്ടു; മലപ്പുറം സ്വദേശി കസ്റ്റഡിയിൽ

രണ്ട് വര്‍ഷമായി മലയാളത്തില്‍ ഒരു അവസരവും വന്നില്ല; മലയാള സിനിമയ്ക്ക് എന്നെ വേണ്ടായിരിക്കും: സ്വാസിക