jayasurya 
Entertainment

'കറുത്തച്ചന്‍ ഊട്ട്' സിനിമയാകുന്നു; 'കളങ്കാവല്‍' സംവിധായകന്റെ ചിത്രത്തില്‍ നായകന്‍ ജയസൂര്യ

കറുത്തച്ചന്‍ ഊട്ടിനെ കേന്ദ്രീകരിച്ച് ഹൈസ്‌കെയില്‍ ത്രില്ലറായിരിക്കും ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

ജയസൂര്യ നായകനാക്കി കളങ്കാവല്‍ ഫെയിം ജിതിന്‍ കെ ജോസ് തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയുടെ പൂജാ കര്‍മ്മം,കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ നിര്‍വഹിച്ചു. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം മുജീബ് മജീദ് നിര്‍വ്വഹിക്കുന്നു.

ഓര്‍ഡിനറി,അനാര്‍ക്കലി,ഉടന്‍ റിലീസാകുന്ന കാളിയന്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രങ്ങളുടെ ടീമാണ് ഇതിന്റെ പിന്നിലുമുള്ളത്. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച റാഫിയും ജിതിന്‍ കെ ജോസും ചേര്‍ന്ന് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നു. ഛായാഗ്രഹണം-ഫൈസല്‍ അലി,എഡിറ്റിംഗ്- പ്രവീണ്‍ പ്രഭാകര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ദീപക് പരമേശ്വരന്‍.ടൈറ്റില്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

വേനല്‍ക്കാലത്തിന് ശേഷം ഇന്ത്യയിലും വിദേശത്തുമായി ഷൂട്ടിംഗ് ആരംഭിക്കും. സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകം ജനിപ്പിച്ച സിനിമയാണിത്. കറുത്തച്ചന്‍ ഊട്ടിനെ കേന്ദ്രീകരിച്ച് ഒരു ഹൈസ്‌കെയില്‍ ത്രില്ലര്‍ ചിത്രം ഒരുക്കാനുള്ള ശ്രമത്തിലാണ് അണിയറ ശില്പികള്‍.

അതേസമയം ആട് ത്രീയുടെ വിജയത്തിളക്കത്തിലാണ് ജയസൂര്യ. ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കത്തനാര്‍ ആണ് ജയസൂര്യയുടെ കാത്തിരിക്കുന്ന സിനിമ. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമാണ് കത്തനാര്‍.

After kalamkaval, Jithin K Jose to direct Jayasurya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും