Jatayu 
Entertainment

'സദ്യയ്ക്ക് പപ്പടം കൊടുത്തിട്ടില്ല, പിന്നെയാ ജടായു'; ജടായു വീണത് കൊല്ലത്തോ ആന്ധ്രയിലോ? 'ക്ലെയിമു'മായി തമിഴ്‌നാടും!

രാമായണ കാരണം ഇങ്ങനൊരു വടംവലി നിതേഷ് തിവാരിയോ രണ്‍ബീര്‍ കപൂറോ സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടുണ്ടാകില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ട് മുന്നേറുകയാണ് രണ്‍ബീര്‍ കപൂര്‍-സായ് പല്ലവി ചിത്രം രാമായണ. രണ്‍ബീറും സായ് പല്ലവിയും രാമനും സീതയുമാകുമ്പോള്‍ രാവണനാകുന്നത് കന്നഡ സൂപ്പര്‍ താരം യഷ് ആണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് രാമായണ. താരങ്ങളുടെ പ്രകടനങ്ങളും നിതേഷ് തിവാരിയുടെ സംവിധാനവും വിഎഫ്എക്‌സും സാങ്കേതിക മികവുമെല്ലാം കയ്യടി മാറിയിട്ടുണ്ട്.

എന്നാല്‍ ഇതിനിടെ രസകരമായൊരു മറ്റൊരു ചര്‍ച്ചയ്ക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ സാക്ഷ്യം വഹിക്കുന്നത്. അത് ജടായുവിന്റെ പേരില്‍ കൊല്ലം കാരും ആന്ധ്രക്കാരും തമ്മിലുള്ള പിടിവലിയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. രാമായണ കാരണം ഇങ്ങനൊരു വടംവലി ഉണ്ടാകുമെന്ന് നിതേഷ് തിവാരിയോ രണ്‍ബീര്‍ കപൂറോ സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടുണ്ടാകില്ലെന്നുറപ്പാണ്.

എല്ലാത്തിന്റേയും തുടക്കം രാമായണ സിനിമയിലെ ജടായുവും രാവണനും തമ്മിലുള്ള യുദ്ധമാണ്. രാമയാണത്തിലെ നിര്‍ണായകമായ രംഗമാണിത്. സിനിമയിലും ഈ രംഗം അതീവ പ്രാധാന്യത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരുപക്ഷെ ചിത്രത്തിലെ ഏറ്റവും മികച്ച രംഗവും ഇത് തന്നെ. സീതയെ രക്ഷിക്കാനായി രാവണനോട് ധീരമായി പൊരുതി വീഴുന്ന ജടായുണ് രാമയാണയുടെ റിലീസിന് പിന്നാലെ എങ്ങും സംസാരവിഷയമാവുകയും ചെയ്തു.

രാമായണയിലൂടെ ജടായു താരമായപ്പോള്‍ ഇങ്ങ് കൊല്ലത്തുള്ള ജടായു പാറയും താരമായി മാറി. കൊല്ലം ചടയമംഗലത്തെ ജടായു പാറ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ഇതിനിടെ ജടായു തങ്ങളുടേതാണെന്ന അവകാശവാദവുമായി ആന്ധ്ര സ്വദേശികളുമെത്തുകയായിരുന്നു. ജടായു വീണത് ആന്ധ്രപ്രദേശി ലേപാക്ഷിയിലാണെന്നാണ് ആന്ധ്രക്കാര്‍ പറയുന്നത്. ചടയമംഗലത്തുള്ളത് പോലെ ലേപാക്ഷിയിലും ജടായുവിന്റെ പ്രതിമയുണ്ട്.

ജടായു വീണത് എവിടെയാണെന്നതിനെ ചൊല്ലിയുള്ള തര്‍ക്കം രസകമരമായ പ്രതികരണങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കഥയില്‍ പറയുന്നത് എന്താണെങ്കിലും ജടായുവിനെ വിട്ട് തരില്ലെന്നാണ് കൊല്ലംകാര്‍ പറയുന്നത്. 'ജടായു തങ്ങളുടേതെന്ന് ആന്ധ്രപ്രദേശ്, അതിന് ഞങ്ങള്‍ ചാവണം എന്ന് കൊല്ലം' എന്നാണ് സോഷ്യല്‍ മീഡിയയിലെ പോര്. രസകമരമായ ട്രോളുകളും മീമുകളുമായി മലയാളികള്‍ ഈ വിഷയം ഏറ്റെടുത്തിരിക്കുകയാണ്.

'സദ്യയ്ക്ക് പപ്പടം ചോദിച്ചിട്ട് കൊടുത്തിട്ടില്ല, പിന്നെയാണ് ജടായു, മാനത്ത് നോക്കിയിരിക്കത്തേയുള്ളൂ, നിങ്ങള്‍ക്ക് വേണേല്‍ ജമാലുവിനെ തരാം ജടായുവിനെ തരില്ല, വേണേല്‍ ഓരോ തൂവല്‍ തരാം, തരത്തില്ല...തരത്തില്ല...തരത്തില്ല ഒരു തൂവല്‍ പോലും തരത്തില്ല .....അല്ല പിന്നെ , വിമാനം കേറി പോയ വള്ളി ഏണി വെച്ച് കേറി പിടിച്ച ജടായു കൊല്ലംകാരന്‍ തന്നെ, നോക്കി ഇരിക്കത്തേ ഉള്ളൂ 5 രൂപയുടെ ലെയ്‌സ് കൊടുത്തിട്ടില്ല പിന്നെയാണോ ഇത്, ആദ്യമായി കൊല്ലത്തിനു വേണ്ടി കേരളം ഒന്നായി, അവകാശവാദം ഉന്നയിക്കാന്‍ വരട്ടെ. വില്ലേജ് ഓഫീസില്‍ ചോദിച്ചാല്‍ അറിയാം ജടായു കൊല്ലത്തുകാരനാണെന്ന്' എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയ കമന്റുകള്‍.

കൊല്ലം ചടയമംഗലത്ത് സമുദ്രനിരപ്പില്‍ നിന്ന് 1000 അടി ഉയരത്തിലായി, കൂറ്റന്‍ പാറമുകളിലാണ് ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‍പമായ ജടായു ശില്‍പം സ്ഥിതി ചെയ്യുന്നത്. സംവിധായകനും ശില്‍പിയുമായ രാജീവ് ആഞ്ചല്‍ ആണ് ശില്പം നിര്‍മിച്ചത്. പത്ത് വര്‍ഷത്തോളമെടുത്താണ് 200 അടി നീളവും 70 അടി ഉയരവുമുള്ള ജടായു ശില്‍പം നിര്‍മിച്ചത്. അതേസമയം ആന്ധ്രപ്രദേശിലെ ലേപാക്ഷി ഗ്രാമവും ജടായുവിന്റെ ഐതിഹ്യവുമായി വളരെ ബന്ധപ്പെട്ട് കിടക്കുന്നതാണ്.

രാവണനോട് പൊരുതി വീണ ജടായുവിന്റെ അരികിലെത്തിയ രാമാന്‍, പക്ഷി, എഴുന്നേല്‍ക്കൂ എന്ന് പറഞ്ഞുവെന്നും അങ്ങനെ ആ സ്ഥലം ലേപാക്ഷി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയെന്നുമാണ് ഐതിഹ്യം പറയുന്നത്. കൊല്ലത്തുള്ളത് പോലെ തന്നെ ജടായുവിന്റെ ശില്‍പവും ഇവിടെയുണ്ട്. ഇതിനിടെ തമിഴ്‌നാട്ടില്‍ നിന്നും ജടായുവിന് വേണ്ടി അവകാശവാദം ഉയര്‍ന്നിട്ടുണ്ട്. തമിഴ്‌നാട്ടിലെ തിരുപ്പുക്കുഴിയാണ് ജടായു വീണ സ്ഥലമെന്നാണ് തമിഴ്‌നാട്ടില്‍ വ്യാപകമായി വിശ്വസിക്കപ്പെടുന്ന ഐതിഹ്യം. ജടായുവിന്റെ അന്ത്യകര്‍മകള്‍ക്ക് വെള്ളം കണ്ടെത്താന്‍ രാമന്‍ സൃഷ്ടിച്ചതെന്ന് അറിയപ്പെടുന്ന ജടായു പുഷ്‌കരണി എന്ന പുഴയും ഇവിടെയുണ്ട്.

After Ramayana, Kerala and Andrapradesh enters into an interesting online fight for Jatayu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിന് പാൻ കാർഡും വോട്ടർ ഐഡിയും മാത്രം പോര: ഗുവഹാട്ടി ഹൈക്കോടതി

'ഞാന്‍ വരും, ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍'; മരിക്കുന്നതിന് 14 മണിക്കൂര്‍ മുമ്പ് കണ്ടപ്പോഴും വിരല്‍ അമര്‍ത്തി ഷാജി പറഞ്ഞത്: സിദ്ധു പനയ്ക്കല്‍

15 ലക്ഷം പേര്‍ക്ക് കൂടി വായ്പ, 9000 കോടി രൂപ അനുവദിച്ചു; മുദ്ര യോജനയും സ്റ്റാന്‍ഡ്- അപ്പ് ഇന്ത്യയും അഞ്ചുവര്‍ഷത്തേയ്ക്ക് കൂടി നീട്ടി

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ; ഹണി ട്രാപ്പ് കേസിലും പ്രതി

നിര്‍മ്മാണ മേഖലയ്ക്ക് കരുത്തേകും; ആദ്യ തദ്ദേശീയ ഹെബ്രിഡ് ലേസര്‍ ആര്‍ക്ക് വെല്‍ഡിങ് സാങ്കേതികവിദ്യ പുറത്തിറക്കി