പാര്‍ഥോ ഘോഷ് (Partho Ghosh)അന്തരിച്ചു 
Entertainment

മമ്മൂട്ടി - മോഹന്‍ലാല്‍ ചിത്രം ഹിന്ദിയിലേക്ക് മാറ്റി; 'അഗ്നിസാക്ഷി'യുടെ സംവിധായകന്‍; പാര്‍ഥോ ഘോഷ് അന്തരിച്ചു

76 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: തൊണ്ണൂറുകളില്‍ തിയറ്ററിനെ ഇളക്കി മറിച്ച ബോളിവുഡ് ചിത്രങ്ങളായി 'അഗ്നിസാക്ഷി', '100 ഡേയ്‌സ്' എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ പാര്‍ഥോ ഘോഷ് (Partho Ghosh) അന്തരിച്ചു. 76 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

നിരവധി ബംഗാളി പടങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 1985ല്‍ സഹസംവിധായകനായാണ് പാര്‍ഥോ ഘോഷിന്റെ തുടക്കം. 1991-ല്‍ പുറത്തിറങ്ങിയ '100 ഡേയ്സ്' ആണ് ആദ്യചിത്രം. ജാക്കി ഷെറോഫ്, മാധുരി ദീക്ഷിത് എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു.

നാനാ പടേക്കര്‍, ജാക്കി ഷെറോഫ്, മനീഷ കൊയ് രാള എന്നിവര്‍ അഭിനയിച്ച 'അഗ്‌നിസാക്ഷി' പാര്‍ഥോ ഘോഷിനെ കൂടുതല്‍ പ്രശസ്തനാക്കി. കൗശല്‍ ഭാരതിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി സംവിധാനംചെയ്ത 'ദലാല്‍' വലിയ വാണിജ്യവിജയമായി. മമ്മൂട്ടി -മോഹന്‍ലാല്‍ ജോഷി ഹിറ്റ് ചിത്രമായ 'നമ്പര്‍ 20 മദ്രാസ് മെയിലി'ന്റെ ഹിന്ദി റീമേക്കായ 'തീസ്രാ കോന്‍' സംവിധാനംചെയ്തത് പാര്‍ഥോ ഘോഷ് ആണ്.

പതിനാറിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പാര്‍ഥോ ഘോഷിന്റെ അവസാനചിത്രം 2018-ലായിരുന്നു. അഗ്നിസാക്ഷിയുടെ സംവിധാനത്തിന് പാര്‍ഥോ ഘോഷിന് മികച്ച സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. നാനാ പടേക്കറിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത് ഈ ചിത്രത്തിലൂടെയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോള്ളൂം; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?

'പരീക്ഷണം പാളി, തലയിലെ ചര്‍മം പൊള്ളി അടര്‍ന്നു'; അനുഭവം വെളിപ്പെടുത്തി സോഹ അലി ഖാന്‍

Kerala Budget 2026 Live: കിഫ്ബിക്ക് വിദഗ്ധ സമിതി, എന്‍പിഎസ് പരിഷ്‌കരിക്കും; വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്