ഭര്‍ത്താവ് നിമിഷ് രവിയ്ക്ക് ജന്മദിനാശംസകളുമായി അഹാന കൃഷ്ണ. വിവാഹ ശേഷമുള്ള നിമിഷിന്റെ ആദ്യ പിറന്നാളാണിത്. ബെസ്റ്റ് ഫ്രണ്ടില്‍ നിന്നും ഭര്‍ത്താവിലേക്കുള്ള നിമിഷിന്റെ മാറ്റം ഉള്‍ക്കൊണ്ട് തുടങ്ങിയിട്ടേയുള്ളൂവെന്നാണ് അഹാന പറയുന്നത്. നിമിഷിനൊപ്പമുള്ള മനോഹരമായൊരു ചിത്രവും അഹാന പങ്കുവച്ചിട്ടുണ്ട്. അഹാനയുടെ വാക്കുകളിലേക്ക്:
''ജന്മദിനാശംസകള്‍ ഭര്‍ത്താവേ! നിന്നെ അങ്ങനെ വിളിക്കുന്നത് ഇപ്പോഴും തമാശയും ആവേശകരവുമാണ്. അത് ഉള്‍ക്കൊണ്ട് തുടങ്ങുന്നതേയുള്ളൂവെന്നത് കൊണ്ടാകാം. ഏറ്റവും നല്ലവനായ, സ്വീറ്റസ്റ്റായ, ലോകത്തെ ഏറ്റവും മനോഹരമായ ഹൃദയമുള്ള, ഏറ്റവും കഠിനാധ്വാനിയായ പയ്യനാല്‍ പ്രണയിക്കപ്പെടുന്നുവെന്നതാണ് എന്റെ ഏറ്റവും വലിയ ഫ്‌ളക്‌സുകളിലൊന്ന്.
നിന്നെക്കൊണ്ട് പറഞ്ഞു കൊണ്ടേയിരിക്കാന്‍ എനിക്കാകും. പക്ഷെ ഞാന്‍ എന്താകും പറയുകയെന്ന് നിനക്ക് നേരത്തെ തന്നെ അറിയാം. ഇനിയങ്ങോട്ടുള്ള ജന്മദിനങ്ങളും, ജീവിതത്തിലെ വലിയ വലിയ സന്തോഷങ്ങളും കൊച്ചു നിമിഷങ്ങളും ഒപ്പം നടന്നു പോകുന്ന ഓരോ സാധാരണ ദിവസങ്ങളും കൈ കോര്‍ത്തുപിടിച്ച് നമുക്ക് ഒന്നിച്ചു തന്നെ ആഘോഷിക്കാം. ഐ ലവ് യു, മൈ ക്യൂട്ടി പട്ട്യൂട്ടി ബെസ്റ്റീ...''.
സെപ്റ്റംബര്‍ 13 നായിരുന്നു അഹാനയുടേയും നിമിഷിന്റേയും വിവാഹം. മൂന്ന് ദിവസം നീണ്ടു നിന്ന വിവാഹാഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നടന്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു വിവാഹം ഒഫീഷ്യേറ്റ് ചെയ്തത്. നീണ്ടകാലത്തെ പ്രണയത്തിന് ശേഷമാണ് അഹാനയും നിമിഷും വിവാഹിതരായത്. ഋഷഭ് ഷെട്ടി, മമിത ബൈജു, ചന്തു സലിംകുമാര്‍, ജേക്‌സ് ബിജോയ്, ഡൊമിനിക് അരുണ്‍ തുടങ്ങിയവര്‍ വിവാഹത്തിനെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates