Ahaana Krishna 
Entertainment

'സ്ത്രീകളെ ഒന്നാം നിരയില്‍ ഇരുത്തില്ലേ?'; ടൊവിനോയ്ക്കും ആസിഫിനും പിന്നില്‍ ജ്യോതിര്‍മയിയും ലിജോമോളും; അഹാനയുടെ വാദം പൊളിച്ച് തെളിവ്

അഹാനയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ദിവസമാണ് 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു പുരസ്‌കാര വിതരണം. പുരസ്‌കാര സമര്‍പ്പണ വേദിയിലെ ഇരപ്പിട ക്രമീകരണത്തിനെതിരെ നടി അഹാന കൃഷ്ണ രംഗത്തെത്തിയിരിക്കുകയാണ്. സ്ത്രീകളെ രണ്ടാം നിരയില്‍ ഇരുത്തിയതിനെയാണ് അഹാന വിമര്‍ശിക്കുന്നത്.

പുരസ്‌കാര ജേതാക്കളായ സ്ത്രീകളെ ഒന്നാം നിരയില്‍ ഇരുത്താതെ രണ്ടാം നിരയില്‍ ഇരിപ്പിടമൊരുക്കിയത് ശരിയായില്ലെന്നാണ് അഹാനയുടെ വിമര്‍ശനം. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അഹാന തന്റെ നിലപാട് അറിയിച്ചത്. ചടങ്ങിന്റെ വിഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു അഹാനയുടെ പ്രതികരണം.

''എല്ലാം വളരെ മനോഹരമായിരുന്നു. പുരസ്‌കാര ജേതാക്കളുടെ നേട്ടത്തില്‍ ഞാന്‍ അങ്ങേയറ്റം ആഹ്ലാദിക്കുന്നു. എങ്കിലും ഈ വിഡിയോ കണ്ടപ്പോള്‍ അവിടെ വിജയികളെ ഇരുത്തിയ രീതി ചെറിയ അസ്വസ്ഥതയുണ്ടാക്കി. സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറും ആകസ്മികതയാണോ? അവരില്‍ പലരും തീര്‍ച്ചയായും മുന്‍നിരയില്‍ തന്നെ ഇരിക്കേണ്ടവരായിരുന്നു. ഇത് ഇവിടെ പറയണം എന്ന് കരുതിയതല്ല. എങ്കിലും എന്നെ അലോസരപ്പെടുത്തിയ ചിന്ത ഇവിടെ പങ്കുവെക്കാതിരിക്കാനായില്ല'' എന്നാണ് അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.

Ahaana Krishna

അഹാനയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. താരം പങ്കുവച്ച വിഡിയോയില്‍ മികച്ച സ്വഭാവ നടി, മികച്ച ഗായിക, തുടങ്ങിയ പുരസ്‌കാരങ്ങളടക്കം നേടിയ സ്ത്രീകള്‍ രണ്ടാം നിരയിലാണ്. മികച്ച സ്വഭാവ നടന്‍, മികച്ച ഗായകന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയവരും രണ്ടാം നിരയിലാണുള്ളത്.

എന്നാല്‍ അഹാന പങ്കുവച്ച വിഡിയോ ഒരു ഓണ്‍ലൈന്‍ മീഡിയ പങ്കുവച്ച അപൂര്‍ണമായൊരു വിഡിയോയാണ്. ഇതില്‍ മുന്‍നിരയില്‍ ആരൊക്കെയാണുള്ളതെന്ന് വ്യക്തമായി കാണുന്നില്ല. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോ പരിശോധിക്കുമ്പോള്‍ അഹാനയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് മനസിലാകും. ഈ വിഡിയോയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ഷംല ഹംസ മുന്‍നിരയില്‍ തന്നെ ഇരിക്കുന്നത് കാണാം.

മികച്ച സംവിധായകന്‍, മികച്ച സിനിമയുടെ നിര്‍മാതാക്കള്‍, മികച്ച നടന്‍, ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ നടന്മാര്‍, മികച്ച നടന്‍ എന്നിവര്‍ക്കൊപ്പം തന്നെയാണ് ഷംല ഹംസയ്ക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്. അതിനാല്‍ അഹാനയുടെ വാദം ശരിയല്ല. അപൂര്‍ണമായ വിഡിയോ കണ്ട് താരം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

Ahaana Krishna says women were seated in the second line at kerala state film awards. but fact check says it's wrong.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഐക്യം പാളിയത് സംവരണ വിഷയത്തില്‍?; എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിലെ 25 പേരും ഐക്യ നീക്കത്തെ എതിര്‍ത്തു, റിപ്പോര്‍ട്ട്

'ഗോമൂത്രത്തിന് ഔഷധ ഗുണം', വി കാമകോടിക്ക് പത്മശ്രീ നല്‍കിയതിനെ പരിഹസിച്ച് കോണ്‍ഗ്രസ്; തിരിച്ചടിച്ച് ശ്രീധര്‍ വെമ്പു, വൈറല്‍ ചര്‍ച്ച

വിജയ്‌യുടെ 'ജന നായക'ന് വീണ്ടും തിരിച്ചടി; റിലീസിന് അനുമതിയില്ല, കേസ് സിം​ഗിൾ ബെഞ്ചിന് വിട്ട് മദ്രാസ് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ള: പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു; തന്ത്രിയുടെ കയ്യെഴുത്ത് പരിശോധിക്കാന്‍ എസ്‌ഐടി

സോഹ അലി ഖാൻ്റെ സീക്രട്ട് ഡിറ്റോക്സ് ജ്യൂസ് ഉണ്ടാക്കാം

SCROLL FOR NEXT