Ahaana Krishna and Krishna Kumar  സോഷ്യൽ മീഡിയ
Entertainment

'എന്റെ ആദ്യ സിനിമ ഞാൻ സ്റ്റീവ് ലോപ്പസ് അല്ല';ആ രഹസ്യം വെളിപ്പെടുത്തി നടി അഹാന

കാലങ്ങളായി മനസ്സിൽ കാത്തുസൂക്ഷിച്ച രഹസ്യമാണ് നടി വെളിപ്പെടുത്തിയത്

സമകാലിക മലയാളം ഡെസ്ക്

അച്ഛൻ കൃഷ്ണകുമാറിൻ്റെ ‌57ാം പിറന്നാളിന് മകൾ അഹാന (Ahana Krishna ) പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.തന്റെ ആദ്യത്തെ സിനിമ ഞാൻ സ്റ്റീവ് ലോപ്പസ് അല്ലായിരുന്നെന്നും ആദ്യമായി മിനിസ്ക്രീനിൽ അച്ഛനൊപ്പം ഒരു സീരിയലിൽ അഭിനയിച്ചിട്ടുണ്ടെന്നുമാണ് അഹാന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് .സീരിയലിലെ ഒരു രം​ഗവും നടി പങ്കുവെച്ചു.

‘എന്റെ ആദ്യ സഹനടന് 57-ാം പിറന്നാൾ ആശംസകൾ. അഭിനയത്തിലേക്കുള്ള എന്റെ അരങ്ങേറ്റം 'ഞാൻ സ്റ്റീവ് ലോപ്പസ്' ആയിരുന്നില്ല. വർഷങ്ങൾക്ക് മുമ്പ് അച്ഛൻ അഭിനയിച്ചുകൊണ്ടിരുന്ന ഒരു സീരിയലിൽ രണ്ട് സീനുകളിൽ അച്ഛന്റെ സുഹൃത്തിന്റെ മകളായി അഭിനയിക്കാൻ ഒരു കുട്ടിയെ ആവശ്യം വന്നു. മറ്റൊരു കുട്ടിയെ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ, ആ ജോലി ചെയ്യാൻ അധികം പ്രതിഫലം ചോദിക്കാത്ത ഒരു നല്ല ഓപ്ഷൻ അവർ കണ്ടെത്തി. ഞാൻ എനിക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട് കേട്ടോ. ആ കുഞ്ഞുവാവയുടെ കൗമാരക്കാരായ ശബ്‌ദങ്ങളെല്ലാം ഒരു സ്റ്റുഡിയോയിൽ എന്നെക്കൊണ്ട് എന്റെ അച്ഛൻ ഉണ്ടാക്കിച്ച കുഞ്ഞുകുഞ്ഞു ശബ്‌ദങ്ങളാണ്.

നമ്മളൊക്കെ ആരോടും പറയാൻ ആഗ്രഹിക്കാതെ മനസ്സിന്റെ ഉള്ളിൽ ഒളിപ്പിച്ചു വയ്ക്കുന്ന വിലപ്പെട്ട നിരവധി കാര്യങ്ങളുണ്ടാകാം. ഇതെനിക്ക് അതുപോലെ ഒന്നാണ്. വർഷങ്ങളായി ഈയൊരു കുഞ്ഞു രഹസ്യം ആരോടും പറയാതെ കാത്തുസൂക്ഷിച്ചിരിക്കുകയായിരുന്നു. ഇത് എന്നു പോസ്റ്റ് ചെയ്യുമെന്ന് ഞാൻ എന്നോട് തന്നെ ചോദിക്കുമ്പോൾ എന്റെ ഉത്തരം, ഞാൻ ശരിക്കും പ്രശസ്തയാകുമ്പോൾ ഇത് പ്രസക്തമാകും. അപ്പോൾ ഇത് കാണാൻ ആളുണ്ടാകും എന്നായിരുന്നു. ഇന്ന് അച്ഛന്റെ ജന്മദിനമായതിനാൽ എന്ത് പോസ്റ്റ് ചെയ്യണമെന്ന് ആലോചിക്കുമ്പോൾ പെട്ടെന്ന് എന്റെ മനസ്സിലേക്ക് ഈ രഹസ്യം ഓടിയെത്തി. ശരിക്കും എന്റെ ആദ്യത്തെ സഹനടൻ എന്റെ അച്ഛനാണെന്നും, ഞാൻ നിധിപോലെ കാത്തുസൂക്ഷിച്ചിരുന്ന ആ രഹസ്യം എല്ലാവരോടും പങ്കിടാൻ സമയമായെന്നും എനിക്കു തോന്നി. ഇന്ന് ഞാൻ എന്റെ ഈ കുഞ്ഞു രഹസ്യം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്.

ഒപ്പമുള്ള നടിക്ക് അച്ഛൻ ഒരു കവർ കൈമാറുമ്പോൾ ഞാൻ കരഞ്ഞു ബഹളം വച്ച് ആ സീൻ കുളമാക്കുന്നുണ്ട്. അച്ഛൻ അവർക്ക് കൊടുക്കുന്നത് ഞങ്ങളുടെ വീട്ടിലെ തന്നെ എന്തെങ്കിലും സാധനമാകും എന്നു കരുതിയാണ് ബഹളം വച്ചത്, ഞങ്ങളുടേതായതൊന്നും ആരുമായും പങ്കിടാൻ കഴിയില്ല എന്നു വിശ്വസിച്ചിരുന്ന ഒരു ഭ്രാന്തി കുട്ടിയായിരുന്നു അന്നു ഞാൻ. ഇതിൽ ഞാൻ പങ്കിടാത്ത മറ്റൊരു ഒരു സീൻ കൂടിയുണ്ട്. പക്ഷേ അത് മറ്റൊരു ദിവസത്തേക്ക് കാത്തുവയ്ക്കുകയാണ്, എന്നെങ്കിലും അല്ലെങ്കിൽ കുറച്ചു വർഷങ്ങൾക്ക് ശേഷം ഞാനത് പങ്കുവയ്ക്കും. പ്രിയപ്പെട്ട അച്ഛന് പിറന്നാൾ ആശംസകൾ.’’–അഹാനയുടെ വാക്കുകൾ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാൻ ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല, ഈ യുദ്ധം അം​ഗീകരിക്കാൻ കഴിയില്ല'; ട്രംപിന് കനത്ത തിരിച്ചടി; യുഎസ് ഭീകരവിരുദ്ധ വിഭാ​ഗം മേധാവി രാജിവച്ചു

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കും, യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയില്‍

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു,3163 പേർ വിജയിച്ചു;വിജയ ശതമാനം 15.59

നിരവധി ഓഫറുകൾ ലഭിക്കുന്ന മെമ്പർഷിപ്പ് ഇപ്പോൾ സൗജന്യമായി നേടാം, ആർക്കൊക്കെ അപേക്ഷിക്കാം,ആനുകൂല്യങ്ങൾ എന്തൊക്കെ; യുഎഇ ഫസ സൗജന്യ മെമ്പർഷിപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം

മുള്ളൻ പന്നിയെ അടിച്ചു കൊന്നു; സിപിഎം നേതാവിന്റെ ജാമ്യാപേക്ഷ തള്ളി

SCROLL FOR NEXT