Anaswara Rajan sister Aishwarya Rajan Birthday 
Entertainment

'എന്റെ സങ്കടങ്ങള്‍ മാറ്റാന്‍ ആരേയും അന്വേഷിക്കേണ്ടി വന്നിട്ടില്ല'; ചേച്ചിയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് അനശ്വര; വികാരഭരിതയായി അമ്മ

നിക്ക് മാത്രം കിട്ടിയ നിധിയാണ്

സമകാലിക മലയാളം ഡെസ്ക്

നടി അനശ്വര രാജന്റെ സഹോദരി ഐശ്വര്യ രാജനും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ്. തന്റെ റീലുകളിലൂടേയും ഫോട്ടോഷൂട്ടുകളിലൂടേയുമെല്ലാം ഐശ്വര്യയും ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. ചേച്ചിയല്ല, തനിക്ക് അമ്മ തന്നെയാണ് ഐശ്വര്യയെന്ന് അനശ്വര പലവട്ടം പറഞ്ഞിട്ടുണ്ട്. ഇരുവരും തമ്മിലുള്ള അടുപ്പം അനശ്വരയെ അറിയുന്നവര്‍ക്കെല്ലാം അറിയാം.

കഴിഞ്ഞ ദിവസമായിരുന്നു ഐശ്വര്യയുടെ ജന്മദിനം. മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള അമ്മ ഉഷ രാജന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. നീയെനിക്ക് മകള്‍ മാത്രമല്ല, കൂട്ടുകാരിയും ടീച്ചറും വഴികാട്ടിയും ഇമ്മ തന്നെയുമാണെന്നാണ് ഉഷ രാജന്‍ പറയുന്നത്. ആ വാക്കുകളിലേക്ക്:

അച്ചൂ നിന്റെ വരവോടു കൂടി എനിക്ക് വലിയൊരു സ്ഥാനം ലഭിച്ചു. ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും ആഗ്രഹങ്ങളും നീ തന്നു. നീ എനിക്ക് മകള്‍ മാത്രമായിരുന്നോ, കൂട്ടുകാരിയാണോ, ടീച്ചറാണോ, മെന്ററായിരുന്നോ, ഡോക്ടറായിരുന്നോ, അതോ അമ്മ തന്നെ ആയിരുന്നോ അറിയില്ല എനിക്ക്. എന്റെ സങ്കടങ്ങള്‍ മാറ്റാന്‍ എനിക്ക് ആരേയും അന്വേഷിക്കേണ്ടി വന്നിട്ടില്ല.

എന്റെ സ്വപ്നങ്ങളും സന്തോഷങ്ങളും ആഗ്രഹങ്ങളും പങ്കുവെക്കാന്‍ നീയുണ്ടായിരുന്നു കൂടെ നിന്റെ ഓരോ ചലനങ്ങളും ഞാന്‍ ശ്രദ്ധിച്ചു, നിന്റെ ഓരോ സന്തോഷങ്ങളും എന്റേതും കൂടി ആയിരുന്നു. ഞാന്‍ ഒരുപാട് അഭിമാനിച്ചു, അഹങ്കരിച്ചു , എനിക്ക് മാത്രം കിട്ടിയ നിധിയാണ് നീ എന്ന്. ഒരു വര്‍ഷം കൂടി കടന്നുപോയി, ഒരു പാടൊരുപാട് സ്‌നേഹത്തോടെ ജന്മദിനാശംസകള്‍ നേരുന്നു ന്റെ കുട്ടിക്ക് ആയുരാരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ മോള്‍ക്ക്.

ചേച്ചിയ്ക്ക് അനശ്വരയും ആശംസകള്‍ നേരുന്നുണ്ട്. എന്റെ എന്നത്തേയും അഭയത്തിന് ജന്മദിനാശംസകള്‍ എന്നാണ് ചേച്ചിയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് അനശ്വര കുറിച്ചിരിക്കുന്നത്. പിന്നാലെ ആരാധകരും സിനിമ താരങ്ങളുമൊക്കെ ഐശ്വര്യയ്ക്ക് ജന്മദിനാശംസകളുമായി എത്തുന്നുണ്ട്.

Usha Rajan pens a beautiful note for daughter Aishwarya Rajan's birthday. Sister Anaswara Rajan too wishes her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എൻ വാസുവിന് ജാമ്യം; കേസിൽ ജയിൽ മോചിതനാകുന്ന അഞ്ചാമൻ

ബസിലെ 'വീഡിയോ'യിൽ മനംനൊന്ത് ദീപകിന്‍റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം

നരവനെ പുസ്തക വിവാദം; പെന്‍ഗ്വിന്‍ ബുക്‌സിന് ഡല്‍ഹി പൊലീസിന്റെ നോട്ടീസ്

4.22 ലക്ഷം രൂപ വില, അപ്രില്ല ആര്‍എസ് 457 2026 മോഡല്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

മുതിര പവർഫുൾ ആണ്, പക്ഷെ വേനൽക്കാലത്ത് 'പണി' തരാം

SCROLL FOR NEXT