Aishwarya Rajesh 
Entertainment

'നിന്റെ ശരീരം കാണണം'; അടിവസ്ത്രങ്ങള്‍ ധരിക്കാന്‍ തന്ന ഫോട്ടോഗ്രാഫര്‍; ദുരനുഭവം വെളിപ്പെടുത്തി ഐശ്വര്യ രാജേഷ്

രിക്കലൊരു സംവിധായകന്‍ തന്നോട് ദേഷ്യപ്പെട്ടതിനെക്കുറിച്ചും ഐശ്വര്യ

Author : സമകാലിക മലയാളം ഡെസ്ക്

ഫോട്ടോഗ്രാഫറില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി ഐശ്വര്യ രാജേഷ്. തമിഴിലെ മുന്‍നിര നായികയായ ഐശ്വര്യ മലയാളത്തിലും തെലുങ്കിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റെ കരിയറിന്റെ തുടക്കത്തില്‍ നേരിട്ട സംഭവമാണ് താരം കഴിഞ്ഞ ദിവസം നല്‍കിയൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. തന്റെ മുമ്പില്‍ വച്ച് വസ്ത്രം മാറാന്‍ ഫോട്ടോഗ്രാഫര്‍ ആവശ്യപ്പെട്ടുവെന്നാണ് ഐശ്വര്യ രാജേഷ് പറയുന്നത്.

''ഞാന്‍ ചെറുപ്പമായിരുന്നു. സഹോദരന്റെ കൂടെയാണ് പോയത്. ഫോട്ടോഗ്രാഫര്‍ അവനോട് പുറത്തിരിക്കാന്‍ പറഞ്ഞു. ശേഷം എന്നെ മാത്രം അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എനിക്ക് ധരിക്കാനായി അടിവസ്ത്രങ്ങള്‍ നല്‍കി. അയാളുടെ മുന്നില്‍ വച്ച് തന്നെ മാറാന്‍ പറഞ്ഞു. എനിക്ക് നിന്റെ ശരീരം കാണണം എന്നാണ് അയാള്‍ പറഞ്ഞത്'' താരം പറയുന്നു.

''ആ പ്രായത്തില്‍ എങ്ങനെയാണ് ഇന്‍ഡസ്ട്രിയില്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന് മനസിലാക്കാനുള്ള അറിവുണ്ടാകില്ല. ഇവിടെ ഇങ്ങനെയാകും എന്നാണ് ഞാന്‍ കരുതിയത്. ഏതാണ്ട് ഞാന്‍ തയ്യാറാവുകയും ചെയ്തു. അയാള്‍ അഞ്ച് മിനുറ്റ് കൂടി സംസാരിച്ചിരുന്നെങ്കില്‍ ഞാന്‍ അതിന് തയ്യാറാകുമായിരുന്നു. പക്ഷെ എനിക്ക് എന്തോ പന്തികേട് തോന്നി'' താരം പറയുന്നു.

പിന്നാലെ സഹോദരനോട് സമ്മതം വാങ്ങിയിട്ട് വരാമെന്ന് പറഞ്ഞ് താന്‍ ആ മുറിയില്‍ നിന്നും ഇറങ്ങിപ്പോരുകയായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്. മുറിയ്ക്ക് ഉള്ളില്‍ നടന്നതിനെക്കുറിച്ച് താന്‍ ഒരിക്കലും സഹോദരനോട് സംസാരിച്ചിട്ടില്ലെന്നും ഐശ്വര്യ പറയുന്നു. അതേസമയം അയാള്‍ ഇതുപോലെ എത്ര പെണ്‍കുട്ടികളോട് പെരുമാറിയിട്ടുണ്ടാകാം എന്നും താരം ചോദിക്കുന്നുണ്ട്.

അതേസമയം ഒരിക്കലൊരു സംവിധായകന്‍ തന്നോട് ദേഷ്യപ്പെട്ടതിനെക്കുറിച്ചും ഐശ്വര്യ സംസാരിക്കുന്നുണ്ട്. വൈകിയെത്തിയതിനായിരുന്നു സംവിധായകന്‍ വഴക്ക് പറഞ്ഞത്. ''വഴക്ക് പറയുന്നതായിരുന്നില്ല പ്രശ്‌നം. അയാള്‍ എന്നെ മറ്റ് നടിമാരുമായി താരതമ്യം ചെയ്യാന്‍ തുടങ്ങി. ഞാനൊരു തെറ്റ് ചെയ്താലും, ഒരാളെ പരസ്യമായി വഴക്ക് പറയുന്നത് ശരിയല്ല'' എന്നും ഐശ്വര്യ പറയുന്നു.

Aishwarya Rajesh recalls a bad experience from a photographer. he wanted to see her body.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT