അജിത് കുമാര്‍ ഇന്‍സ്റ്റഗ്രാം
Entertainment

നടന്‍ അജിത് കുമാര്‍ ആശുപത്രിയില്‍; ആശങ്ക, തടിച്ചുകൂടി ആരാധകർ

റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആരാധകർ ആശങ്കയിലായി

Author : സമകാലിക മലയാളം ഡെസ്ക്

മിഴ് സൂപ്പർതാരം അജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് താരം ചികിത്സ തേടിയത്. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആരാധകർ ആശങ്കയിലായി. തുടർന്ന് ആശുപത്രിക്ക് പുറത്ത് ആരാധകർ തടിച്ചുകൂടുകയായിരുന്നു.

എന്നാൽ ആശങ്കപ്പെടാനില്ലെന്നും പതിവു പരിശോധനകളുടെ ഭാഗമാണെന്നും താരത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര വ്യക്തമാക്കി. വിദേശ രാജ്യത്തേക്ക് യാത്രപോകുന്നതിനു മുന്‍പായി മെഡിക്കല്‍ ചെക്കപ്പ് നടത്തേണ്ടത് നിര്‍ബന്ധമാണ്. ഇത്തവണയും താരം പരിശോധന നടത്തി. അജിത് പലപ്പോഴും ഇത് ചെയ്യാറുള്ളതാണ് അന്നൊന്നും ഇത്ര വലിയ വാര്‍ത്തയാകാറില്ല. ഇത്തവണ വലിയ രീതിയില്‍ വാര്‍ത്തയായി. - താരത്തിന്റെ അടുത്തവൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുതിയ ചിത്രം വിടാമുയര്‍ച്ചിയുടെ ഷൂട്ടിങ് തിരക്കിലാണ് താരമിപ്പോള്‍. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അസര്‍ബൈജാനിലായിരുന്നു. ഒക്‌റ്റോബറില്‍ തുടങ്ങിയ ഷൂട്ടിങ് അവസാന ഘട്ടത്തിലാണ്. ചിത്രം മെയില്‍ റിലീസ് ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ കഴിക്കാം ഇവ

SCROLL FOR NEXT