Mammootty, Aju Varghese വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'15 വര്‍ഷത്തെ കരിയറില്‍ ആദ്യമായി മമ്മൂക്കയുടെ മെസേജ്; എനിക്കിത് മതി'; കാരണമായത് ഈ ചിത്രമെന്ന് അജു വര്‍ഗീസ്

ഏറ്റവും മഹാന്മാരായ നടന്മാരില്‍ ഒരാളാണ് അത് അയക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തന്റെ കരിയറില്‍ നിര്‍ണായകമായൊരു വഴിത്തിരിവിലൂടെ കടന്നു പോവുകയാണ് നടന്‍ അജു വര്‍ഗീസ്. ഈയ്യടുത്തിറങ്ങിയ സിനിമകളില്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്ത് കയ്യടി നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. തമിഴിലും അജു വര്‍ഗീസ് പ്രശംസകള്‍ ഏറ്റുവാങ്ങുന്നത് കണ്ടു. റാം സംവിധാനം ചെയ്ത പറന്ത് പോ എന്ന ചിത്രത്തിലൂടെയാണ് അജു തമിഴിലും കയ്യടി നേടുന്നത്.

വളരെ കുറച്ച് സമയം മാത്രമേ സ്‌ക്രീനില്‍ വന്നു പോകുന്നുള്ളുവെങ്കിലും പറന്തു പോയില്‍ പ്രകടനത്തിലൂടെ തന്നെ അടയാളപ്പെടുത്താന്‍ അജു വര്‍ഗീസിന് സാധിച്ചിട്ടുണ്ട്. പറന്തു പോയിലെ പ്രകടനത്തിന് ലഭിക്കുന്ന പ്രശംസകളില്‍ അജു വര്‍ഗീസിന് മറക്കാന്‍ സാധിക്കില്ലാത്ത ഒന്നുണ്ട്. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടേത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില് മമ്മൂട്ടി തനിക്ക് മെസേജ് അയച്ചതിനെക്കുറിച്ച് അജു സംസാരിക്കുന്നുണ്ട്.

''സിനിമ റിലീസായപ്പോള്‍ ഞാന്‍ സന്തുഷ്ടനായിരുന്നു. പൊതുവെ അമിതമായി ഞാന്‍ സന്തോഷിക്കാറില്ല. സിനിമ വിജയിക്കുമ്പോള്‍ ഉത്തരവാദിത്തം പൂര്‍ത്തിയാകുന്നത് പോലെയാണ്. പരാജയമാണെങ്കില്‍ അതില്‍ നിന്നും പഠിക്കാന്‍ ഒരുപാടുണ്ടാകും. വിജയമാണെങ്കില്‍ ഒരു ഉത്തരവാദിത്തം പൂര്‍ത്തിയായി, അടുത്തത് എന്ത് എന്നായിരിക്കും ചിന്ത. പക്ഷെ ഇത്തവണ ഇത്തിരി വ്യത്യസ്തമാണ്. കാരണം എനിക്ക് മമ്മൂട്ടിയുടെ പക്കല്‍ നിന്നൊരു മെസേജ് ലഭിച്ചു'' എന്നാണ് അജു പറയുന്നത്.

''പതിനഞ്ച് വര്‍ഷത്തെ എന്റെ കരിയറില്‍ ആദ്യത്തെ അനുഭവമായിരുന്നു അത്. അതുമൊരു തമിഴ് ചിത്രത്തിന്. അഞ്ച് മിനുറ്റ് മാത്രമുള്ളൊരു കഥാപാത്രത്തിനും. കഥാപാത്രത്തിന്റെ ദൈര്‍ഘ്യമൊന്നും വിഷയമല്ല. സംവിധായകനും എഴുത്തുകാരനും കൃത്യമായി പ്ലേസ് ചെയ്യാന്‍ അറിഞ്ഞിരുന്നാല്‍ മതിയെന്ന എന്റെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു ആ സംഭവം'' എന്നും അജു വര്‍ഗീസ് പറയുന്നു.

പറന്തു പോ കണ്ടിരുന്നു, ഗുഡ് വര്‍ക്ക് എന്നായിരുന്നു അദ്ദേഹത്തിന്റെ മെസേജ്. അത് മതി. അത് തന്നെ ധാരാളം. ലോകത്തിലെ തന്നെ ഏറ്റവും മഹാന്മാരായ നടന്മാരില്‍ ഒരാളാണ് അത് അയക്കുന്നത്. ഞാനിത് ഒരുപാട് സ്‌നേഹത്തോടേയും ബഹുമാനത്തോടേയും സ്വീകരിക്കുന്നുവെന്ന് മറുപടി നല്‍കിയെന്നാണ് അജു വര്‍ഗീസ് പറയുന്നത്.

Aju Varghese recieved a message from Mammootty praising his perfomance in Paranthu po.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT