അഖിൽ അക്കിനേനിയുടെ വിവാഹ ചിത്രം (Akhil Akkineni) എക്സ്
Entertainment

നാ​ഗാർജുനയുടെ മകൻ അഖിൽ അക്കിനേനി വിവാഹിതനായി

ഐവറി സാരിയിലാണ് സൈനബിനെ വിവാഹ ചിത്രങ്ങളിൽ കാണാൻ കഴിയുക.

Author : സമകാലിക മലയാളം ഡെസ്ക്

നാ​ഗാർജുനയുടെ മകനും നടനുമായ അഖിൽ അക്കിനേനി (Akhil Akkineni) വിവാഹിതനായി. സൈനബ് റവ്ജിയാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വെള്ളിയാഴ്ച ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹം. അഖിലിന്റെയും സൈനബിന്റെയും വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പരമ്പരാ​ഗത ആചാര പ്രകാരമായിരുന്നു വിവാഹം.

ഐവറി സാരിയിലാണ് സൈനബിനെ വിവാഹ ചിത്രങ്ങളിൽ കാണാൻ കഴിയുക. ഡയമണ്ട് ആഭരണങ്ങളും വധു അണിഞ്ഞിരുന്നു. നടൻ റാം ചരൺ, ചിരഞ്ജീവി ഉൾപ്പെടെയുള്ളവർ വിവാഹത്തിനെത്തിയിരുന്നു. വിവാഹാഘോഷങ്ങളുടെ ഭാ​ഗമായി നാ​ഗാർജുനയും നാ​ഗ ചൈതന്യയും ‍ഡാൻസ് കളിക്കുന്ന വിഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കഴി‍ഞ്ഞ വർഷം നവംബർ 26നായിരുന്നു അഖിലിന്റെയും സൈനബിന്റെയും വിവാഹനിശ്ചയം. "ഞങ്ങളുടെ മകൻ അഖിൽ അക്കിനേനിയും മരുമകൾ സൈനബ് റവ്ജിയുമായുള്ള വിവാഹനിശ്ചയത്തിൽ അതിയായ സന്തോഷമുണ്ട്. സൈനബിന് ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം". - എന്നായിരുന്നു വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നാ​ഗാർജുന എക്സിൽ കുറിച്ചത്.

മുംബൈയിലുള്ള ആർട്ടിസ്റ്റും ബിസിനസ് സംരംഭകയുമാണ് സൈനബ്. കുറച്ച് വർഷങ്ങൾക്ക് മുൻപാണ് അഖിലും സൈനബും തമ്മിൽ കണ്ടുമുട്ടിയത്. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. 2016 ൽ ശ്രിയ ഭൂപാലുമായി അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇരുവരും വിവാഹത്തിൽ നിന്നും പിന്മാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT