CJ Roy, Akhil Marar 
Entertainment

'ഒന്നുമില്ലാത്തവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം ഇട്ടു തന്ന മനുഷ്യന്‍; ഞാന്‍ ഈ ഭൂമിയില്‍ വേണ്ടെന്ന തീരുമാനത്തിന് പിന്നിലെന്ത്?'

മുമ്പ് സുശാന്ത് സിങിന്റെ മരണം ഇതുപോലെ എന്നെ ഞെട്ടിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ്‌യുടെ വിയോഗത്തില്‍ പ്രതികരിച്ച് ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍. ഒന്നുമല്ലാതിരുന്നവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം സമ്മാനിച്ച് ജീവിതം മാറ്റി മറിച്ചയാളാണ് സിജെ റോയ് എന്നാണ് അഖില്‍ മാരാര്‍ ഓര്‍ക്കുന്നത്. അഖില്‍ ബിഗ് ബോസ് വിന്നറായപ്പോള്‍ സമ്മാനത്തുകയായ 50 ലക്ഷം നല്‍കിയത് റോയ് ആയിരുന്നു. അഖില്‍ മാരാരുടെ വാക്കുകളിലേക്ക്:

നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത യാഥാര്‍ത്ഥ്യങ്ങള്‍ സമ്മാനിക്കുകയാണ് മരണങ്ങള്‍. എത്രയൊക്കെ തള്ളിപ്പറഞ്ഞാലും മരണമെന്ന പരമമായ സത്യം നമ്മളേയും നമുക്ക് വേണ്ടപ്പെട്ടവരേയും തേടി വരും. പക്ഷെ നമുക്ക് അത് ഉള്‍ക്കൊള്ളാനും ആ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാനും കഴിയില്ല. പല മരണങ്ങളും നമ്മളെ ഞെട്ടിക്കുകയാണ്. മരണങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ പറയാറുണ്ട്, ഞെട്ടിപ്പോയി എന്ന്. കുറേയൊക്കെ അങ്ങനെ പറയുന്നതാണ്. പക്ഷെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയ മരണാണ് ഡോക്ടര്‍ സിജെ റോയ് സാറിന്റെ ആത്മഹത്യ.

ഇതിന് മുമ്പ് സുശാന്ത് സിങിന്റെ മരണം ഇതുപോലെ എന്നെ ഞെട്ടിച്ചിട്ടുണ്ട്. സ്വാഭാവിക മരണമായിരുന്നുവെങ്കിലും മുന്‍ പ്രസിഡന്റ് അബ്ദുള്‍ കലാം സാറിന്റെ മരണവും എന്നെ വേദനിപ്പിച്ചിട്ടുണ്ട്. അവരൊന്നും നമ്മളുമായി നേരിട്ട് യാതൊരു ബന്ധവുമില്ലാത്തവരാണ്. പക്ഷെ അവരുടെ മരണങ്ങള്‍ നമ്മളെ വേദനിപ്പിച്ചതാണ്.

എന്താണ് ഡോക്ടര്‍ റോയി സിജെ സാറിന്റെ മരണം എന്നെ ഇത്ര വിഷമിപ്പിച്ചതെന്ന് ചോദിച്ചാല്‍, എനിക്ക് പ്രത്യക്ഷത്തില്‍ അദ്ദേഹവുമായി ബന്ധമൊന്നുമില്ല. ബിഗ് ബോസിന് ശേഷം അദ്ദേഹത്തെ കണ്ടിട്ടുമില്ല. പക്ഷെ ഒരു സമയത്ത് ഒന്നുമല്ലാതിരുന്നവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ സമ്മാനമായി നല്‍കിയയാള്‍. കഴിഞ്ഞ 18 വര്‍ഷമായി വിവിധ റിയാലിറ്റി ഷോകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയ മനുഷ്യന്‍. എന്നെപ്പോലെ ഒരുപാട് പേര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വന്ന മനുഷ്യന്‍.

എന്നെ സംബന്ധിച്ച് പണ്ട് ഒരു ക്രെഡിറ്റ് കാര്‍ഡ് എടുത്തിട്ട് 15000 രൂപ തിരിച്ചടയ്ക്കാന്‍ പറ്റാതെ അത് ബാധ്യതയായി മാറി പോയവനാണ്. ചെറിയ ലോണെടുത്തിട്ട് വര്‍ഷത്തില്‍ പതിനായിരം പോലും തിരിച്ചടയ്ക്കാന്‍ പറ്റാതെ പോയവനാണ്. ബാധ്യതയില്‍ പെട്ടുപോയവനാണ്. അങ്ങനെ ഒരുവനായ എന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ സമ്മാനിച്ച് എന്നെ അനുഗ്രഹിച്ച, എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണക്കാരനായ ലക്ഷ്മി ദേവിയുടെ അനുഗ്രഹം പോലെ, വലിയ മനുഷ്യനാണ് എന്നെ സംബന്ധിച്ച് അദ്ദേഹം.

ആ മനുഷ്യന്റെ അപ്രതീക്ഷിതമായ വിയോഗം മറ്റുള്ളവരേക്കാള്‍ ഞെട്ടലുണ്ടാക്കിയതാണ്. ഈ മനുഷ്യനാണ് എന്റെ ജീവിതത്തില്‍ മാറ്റം കൊണ്ടു വന്നത്. ചിലര്‍ കൈനീട്ടം തന്നാല്‍ വലിയ ഭാഗ്യമാണെന്നാണ് പറയുക. ഇത്തരം റിയാലിറ്റി ഷോകള്‍ക്ക് സമ്മാനം നല്‍കുക എന്നത് ഒരിക്കലും കോര്‍പ്പറേറ്റ് തീരുമാനമാകില്ല, റോയ് സിജെ എന്ന മനുഷ്യന്റെ തീരുമാനം തന്നെയാകും. അതുപോലെ സിനിമകള്‍ നിര്‍മിക്കുകയും കലാകാരന്മാരെ സഹായിക്കുകയും ചെയ്തു.

അങ്ങനൊരു മനുഷ്യന്‍ എന്തുകൊണ്ടാണ് മരിച്ചതെന്ന് അറിയാത്ത സാഹചര്യം സമൂഹത്തിന് ഉണ്ടാവുക. ഉദ്യോഗസ്ഥരുടെ പീഡനമാണോ, രാഷ്ട്രീയ സമ്മര്‍ദ്ധമാണോ, മറ്റെന്തെങ്കിലും കാരണമാണോ? എന്ത് കാരണമാകാം അദ്ദേഹത്തെപ്പോലൊരു മനുഷ്യന് ഒരു നിമിഷം താന്‍ ഇനി ഈ ഭൂമിയില്‍ വേണ്ടെന്ന തീരുമാനം എടുപ്പിച്ചത്? വലിയൊരു നഷ്ടമാണ് ബിസിനസ് മേഖലയിലും കോണ്‍ഫിഡന്റ് ഗ്രൂപ്പിനും ഉണ്ടായിരിക്കുന്നത്. കുടുംബാംഗങ്ങളുടെ വലിയ വേദനയില്‍ ഞാനും പങ്കുചേരുന്നു. ജീവിച്ചിരുന്നുവെങ്കില്‍ ഒരുപാട് പേര്‍ക്ക് പ്രയോജനപ്പെടേണ്ട ആളായിരുന്നു.

Akhil Marar talks about CJ Roy and how the man changed his life. Asks why decided to end his life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

പരിക്ക് വിനയായി, സൂപ്പർ താരങ്ങൾക്ക് ഇടമില്ല: 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

പാര്‍വതീ ദേവി മുരുകന് ശക്തിവേല്‍ നല്‍കിയ ദിനം, അറിയാം തൈപ്പൂയം

കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍; വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

'രക്ഷപ്പെടുത്തണം, എങ്ങനെയെങ്കിലും വന്നേ പറ്റൂ'; അങ്ങനെ മീര ആ സിനിമയില്‍ നായികയായി; സത്യന്‍ അന്തിക്കാട് പറയുന്നു

SCROLL FOR NEXT