Akhil Marar ഫെയ്സ്ബുക്ക്
Entertainment

'സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണം'; വീണ്ടും ന്യായീകരിച്ച് അഖില്‍ മാരാര്‍

രാജ്യത്തെ സേവിക്കണമെന്ന ചിന്തയില്‍ പട്ടാളത്തില്‍ ചേരുന്നവന് കഠിനമായ ട്രെയിനിങ് ആസ്വദിക്കാന്‍ കഴിയും

സമകാലിക മലയാളം ഡെസ്ക്

പ്രസവവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയെ തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങളാണ് അഖില്‍ മാരാര്‍ക്ക് നേരിടേണ്ടി വരുന്നത്. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അഖില്‍ മാരാര്‍. തന്നെ ന്യായീകരിച്ചു വീണ്ടുമെത്തിയിരിക്കുകയാണ് അഖില്‍ മാരാര്‍. അമ്മയാകാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീയും പ്രസവം ഒരു ബാധ്യതയായി കാണുന്നില്ലെന്നും സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ ആ മൂല്യം തിരിച്ചറിയണമെന്നുമാണ് അഖില്‍ മാരാര്‍ പറയുന്നത്. ആ വാക്കുകളിലേക്ക്:

സാധാരണ സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആവുന്നത് പാട്ടുകള്‍ ആണ്. ട്രെന്‍ഡിംഗ് ആവുന്നത് എന്താണോ അത് എടുത്തു റീല്‍ ഉണ്ടാക്കുക അതിലൂടെ കിട്ടുന്ന റീച്ച് ഉണ്ടാക്കുക അതിനപ്പുറം ആഗ്രഹമൊന്നും പൊതുവെ പലര്‍ക്കുമില്ല. എന്തായാലും എന്റെ വാക്കുകള്‍ അടര്‍ത്തിഎടുത്തത് ആണെങ്കിലും 'പ്രസവം എന്‍ജോയ് ചെയ്യണം 'എന്ന് പറഞ്ഞതിന് സ്വയം അര്‍ത്ഥം കല്പിച്ചു ആഘോഷിച്ചവര്‍ക്ക് നിങ്ങള്‍ക്ക് എന്‍ജോയ് എന്ന് പറഞ്ഞാല്‍ ആഘോഷത്തോടെ വേദന രഹിതമായി ചെയ്യുന്ന ലഹരിയാകാം..

അതായത് നിങ്ങള്‍ എന്‍ജോയ് ചെയ്തിട്ടുള്ളത് കള്ളും, കഞ്ചാവും, മയക്കു മരുന്നും ഉപയോഗിച്ച നിമിഷങ്ങള്‍ ആകാം.. അല്ലെങ്കില്‍ സെക്‌സ് ചെയ്ത നിമിഷങ്ങള്‍ ആകാം.. അതുമല്ലെങ്കില്‍ നിങ്ങള്‍ ഡാന്‍സോ, പാട്ടോ, ക്രിക്കറ്റ് കളിച്ചോ അത്തരം വിവിധ രീതിയില്‍ ആകാം.അതെ സമയം നമ്മള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍, നമ്മുടെ ലക്ഷ്യങ്ങള്‍, നമ്മുടെ സ്വപ്നങ്ങള്‍ ഇവയൊക്കെ നെടുമ്പോള്‍ നമ്മള്‍ക്ക് വേദന ഉണ്ടാകും ആ വേദന മറക്കണമെങ്കില്‍ ആ പ്രോസസ് എന്‍ജോയ് ചെയ്താല്‍ മതി..

അതായത് രാജ്യത്തെ സേവിക്കണമെന്ന ചിന്തയില്‍ പട്ടാളത്തില്‍ ചേരുന്നവന് ചിട്ടയായ, കഠിനമായ ട്രെയിനിങ് എന്‍ജോയ് (ആസ്വദിക്കാന്‍ ) കഴിയും..അവന്റെ ലക്ഷ്യം ഈ വേദന ഈ ബുദ്ധിമുട്ട് അവനെ ഒരു മികച്ച സൈനികന്‍ ആക്കും എന്നതാണ്..എന്നാല്‍ ശമ്പളം നോക്കി, വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി പോകുന്ന ഒരുവന് വലിയ പ്രയാസവുമാണ് ഈ ട്രെയിനിങ്..ഈ കാല ഘട്ടം ഒന്ന് കഴിഞ്ഞു കിട്ടിയെങ്കില്‍ എന്നവന്‍ കൊതിക്കും. രണ്ടും പേരും പട്ടാളക്കാരനാണ് ഒരാള്‍ ആസ്വദിക്കും മറ്റൊരാള്‍ക്ക് അത് ബാധ്യതയാകും..

അമ്മയാകാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീയും പ്രസവം ഒരു ബാധ്യത ഏറിയ ഒന്നായി കാണില്ല അവളെ സംബന്ധിച്ച് അവളുടെ ജീവിതത്തിലെ ഏറ്റവും മൂല്യമേറിയ നിമിഷം ആണ്. അത് ബാധ്യത ആയി അവള്‍ക്ക് തോന്നിയാല്‍ അതിന് കാരണമായ ഭര്‍ത്താവിനെയും തനിക് വേദന സമ്മാനിച്ച കുഞ്ഞിനേയും അവള്‍ ശപിക്കും.. ജീവിതത്തില്‍ ഒരിക്കലും പ്രസവിക്കാന്‍ പിന്നീടവള്‍ തയ്യാറാവില്ല..

അവളത് ചെയ്യാതെ വീണ്ടും ഗര്‍ഭിണി ആകുന്നത് പ്രസവം അവള്‍ക്ക് സന്തോഷം നല്‍കിയത് കൊണ്ടാണ്..അവളൊരു അമ്മ ആകാന്‍ പോകുന്നു എന്ന സന്തോഷം സമ്മാനിച്ച വേദന കുഞ്ഞിന്റെ മുഖം കാണുന്ന നിമിഷം അവള്‍ മറക്കുന്നു. അതെ സമയം സമൂഹത്തിന്റെ നിര്‍ബന്ധം കൊണ്ട് അല്ലെങ്കില്‍ അബന്ധം പറ്റി ഗര്‍ഭിണി ആകുന്ന ചിലരുണ്ട് അവരെ സംബന്ധിച്ച് ഇത് പോലെ പ്രയാസം നിറഞ്ഞ ഒരു കാലം അവരുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല..

വയറ്റില്‍ വളരുന്ന കുഞ്ഞു മൂലം ശരീര സൗന്ദര്യം പോയി... ഭര്‍ത്താവിനെ കൂടാതെ വേറൊരുത്തനെ കൂടെ കൂട്ടാന്‍ പറ്റുന്നില്ല. ഇനി പ്രസവിച്ചു കഴിഞ്ഞാലോ സമാധാനം നഷ്ടപ്പെട്ടു.. ജീവിതം തകര്‍ത്ത ഒരു നിമിഷം ആയി പ്രസവം മാറും... അതോടെ അതിന് കാരണമായ സമൂഹത്തെയും ഭര്‍ത്താവിനെയും ശപിക്കും.. പതിയെ ഇവരുടെ കുടുംബം ഇല്ലാതാകും.. അതിന് ശേഷം സ്ത്രീകളെ രക്ഷിക്കാന്‍ ഒരു വരവുണ്ട് അതാണ് കുറെയൊക്കെ ഇപ്പോള്‍ കാണുന്നത്..

ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസിലാക്കാതെ ആഘോഷിച്ച ശേഷം സ്വന്തം അമ്മയോടും ഇന്നലെകളില്‍ അമ്മ ആയവരോടും ചോദിക്കുക. സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ സൃഷ്ടി എന്ന മഹത്തായ കര്‍മത്തിന്റെ മൂല്യം തിരിച്ചറിയണം... മാതൃത്വത്തിന്റെ മഹത്വം തിരിച്ചറിയണം. അതിനപ്പുറം 10 മാസം സ്ത്രീയുടെ ഗര്‍ഭ കാലത്തെ കച്ചവടമാക്കി വയര്‍ കുത്തി കീറി പണം കീശയിലാക്കാന്‍ നടക്കുന്ന ചെന്നായകളെ തിരിച്ചറിയണം..

ഒരു സ്ത്രീ സ്വാഭാവിക പ്രസവത്തിലേക്ക് പോകാതിരിക്കണം എങ്കില്‍ എന്ത് വേണം..

ഉത്തരം ലളിതം..

1.പ്രസവിച്ചാല്‍ സഹിക്കാന്‍ കഴിയാത്ത വേദന ആണെന്ന് പറഞ്ഞു ഭയം സൃഷ്ടിക്കുക

2.മനസിക സംഘര്‍ഷം സൃഷ്ടിച്ചു അവള്‍ക്ക് പ്രസവിക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുക..

10000 രൂപയ്ക്ക് തീരേണ്ട ഒരു ഗര്‍ഭ കാലം 2 മുതല്‍ 3 ലക്ഷം വരെ ആശുപത്രിയില്‍ നല്‍കി സ്വന്തം ശരീരം ഇല്ലാതാക്കി സ്ത്രീ അമ്മ ആകുന്ന അവസ്ഥ ആരാണ് ഉണ്ടാക്കി എടുത്തത്... നിങ്ങള്‍ എന്നെ പരിഹസിച്ചു എന്താണ് പുതു തലമുറയിലെ പെണ്‍കുട്ടികളോട് പറഞ്ഞു വെക്കുന്നത്. എന്നെ എതിര്‍ക്കുക അല്ല ഭാവിയില്‍ കുടുംബം ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഒരു വിഭാഗത്തിന് മറ്റൊരു കൂട്ടര്‍ റീച്ചിന് വേണ്ടി കഥ അറിയാതെ ആടുന്നു...

Akhil Marar again justifies his remark on childbirth. Says women can enjoy labour pain if they understands it's value.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയ്ക്ക് മുകളില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍, ദൃശ്യങ്ങള്‍ പകര്‍ത്തി; അന്വേഷണത്തിന് ഉത്തരവ്

വേനൽക്കാലത്ത് കാർ യാത്രയും ദുരിതം, കാറിൽ എസി ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മദ്യലഹരിയിൽ പാമ്പിൻകുഞ്ഞിനെ പോക്കറ്റിലിട്ടു, കടിയേറ്റ അതിഥിത്തൊഴിലാളി ആശുപത്രിയിൽ

ശരീരഭാഷയിൽ മാത്രമല്ല, കള്ളം പറഞ്ഞാൽ ചില ശരീരഭാ​ഗങ്ങൾ ചൂടാകും

ഹെൽമറ്റ് ഇല്ലാതെ പിടിയിലായോ? ഫൈനിൽ ഡിസ്‌കൗണ്ട് ഉണ്ട്; ഓഫറുമായി മോട്ടോർ വാഹന വകുപ്പ്

SCROLL FOR NEXT