Akhil Marar 
Entertainment

'ഞങ്ങളുടെ ആഘോഷം ആശുപത്രിയില്‍'; വോട്ടെണ്ണല്‍ ദിവസം അഖില്‍ മാരാര്‍ ഭാര്യയ്‌ക്കൊപ്പം

തൃക്കാക്കരയില്‍ അഖില്‍ മാരാര്‍ പിന്നിലാണ്.

Author : സമകാലിക മലയാളം ഡെസ്ക്

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആശുപത്രിയില്‍ നിന്നും വിഡിയോയുമായി അഖില്‍ മാരാര്‍. തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് അഖില്‍ മാരാര്‍. ഭാര്യ രാജലക്ഷ്മിയ്‌ക്കൊപ്പമുള്ള വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഭാര്യയുടെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അഖില്‍ മാരാര്‍ ആശുപത്രിയിലെത്തിയത്. തങ്ങളുടെ വോട്ടെണ്ണല്‍ ആഘോഷം ആശുപത്രിയിലാണെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.

''എല്ലാവരും തെരഞ്ഞെടുപ്പ് ആഘോഷത്തിലായിരിക്കും. ഫലം ഒക്കെ ആഘോഷിച്ച് ഞങ്ങളും ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ആഘോഷ ടീമുകള്‍ക്കും ഹാപ്പി ആഘോഷം. ഞങ്ങള്‍ ആശുപത്രിയില്‍ ആഘോഷിക്കും. അപ്പോള്‍ ആഘോഷിക്ക്'' എന്നാണ് അഖില്‍ മാരാര്‍ വിഡിയോയില്‍ പറയുന്നത്.

അതേസമയം തൃക്കാക്കരയില്‍ അഖില്‍ മാരാര്‍ പിന്നിലാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസാണ് തൃക്കാക്കരയില്‍ ലീഡ് ചെയ്യുന്നത്. ഇത്തവണ വാര്‍ത്തകളില്‍ ഇടം നേടിയ മണ്ഡലമായിരുന്നു തൃക്കാക്കര. ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാരുടെ പ്രചരണവും പ്രസ്താവനകളുമൊക്കെ ചര്‍ച്ചയായി മാറിയിരുന്നു.

Akhil Marar is in hospital with his wife on the day of counting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Election Results 2026 Live: യുഡിഎഫ് ലീഡ് 100 കടന്നു, 38 സീറ്റിലേക്ക് വീണ് എല്‍ഡിഎഫ്‌

ദ്രാവിഡ രാഷ്ട്രീയത്തിലെ വെള്ളിത്തിര വിപ്ലവം: വിജയ് എന്ന പുതിയ രാഷ്ട്രീയ സമവാക്യം

കരുത്ത് തെളിയിച്ച് മുസ്ലിം ലീഗ്, 23 സീറ്റില്‍ ലീഡ്

'കടക്കു പുറത്ത്'; എല്‍ഡിഎഫിനെ പുറത്താക്കി വോട്ടര്‍മാര്‍; കൈ പിടിച്ച് കേരളം, യുഡിഎഫ് തരംഗം

ബിജെപിയുടെ ഹാട്രിക് കുതിപ്പ്: അസമിൽ വീണ്ടും കാവി തരംഗം, ഭരണത്തുടർച്ച ഉറപ്പിച്ച് എൻഡിഎ

SCROLL FOR NEXT