Akhil Marar about Mohanlal-Pinarayi Vijayan interview ഫെയ്സ്ബുക്ക്
Entertainment

'കയ്യടിക്കു വേണ്ടിയോ, ചോദിച്ചതില്‍ കൂടുതല്‍ പണം നല്‍കിയതിന്റെ പേരിലോ?'; മോഹന്‍ലാലിനെതിരെ അഖില്‍ മാരാര്‍

പണം കൊണ്ട് എന്തും നേടാം പണം കൊണ്ട് എന്തും മറയ്ക്കാം. അതിന് മോഹന്‍ലാല്‍ എന്ന മനുഷ്യന്‍ കൂട്ട് നില്‍ക്കരുതായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അഭിമുഖത്തിന്റെ പേരില്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച് അഖില്‍ മാരാര്‍. കൈയടിക്ക് വേണ്ടിയാണോ? അതോ ചോദിച്ചതിനേക്കാള്‍ കൂടുതല്‍ പണം നല്‍കിയതിന്റെ പേരിലാണോ? അതോ മഹാത്മാ പിണറായി വിജയനോടുള്ള സ്‌നേഹത്തിന്റെ പേരിലാണോ അങ്ങ് ഈ അഭിമുഖത്തിന് തയ്യാറായത് എന്നാണ് അഖില്‍ മാരാര്‍ മോഹന്‍ലാലിനോട് ചോദിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഖില്‍ മാരാരുടെ വിമര്‍ശനം. ലാലേട്ടന്‍ പ്രൊമോട്ട് ചെയ്‌തോളു. വിലയിരുത്താന്‍ കേരളത്തില്‍ ധാരാളം അശ്വന്ത് കോക്കുമാര്‍ ഉണ്ട്. അവര്‍ സത്യം പറയും, ആ സത്യം കേരളം ഏറ്റെടുക്കുമെന്നും അഖില്‍ മാരാര്‍ പറയുന്നു. ആ വാക്കുകളിലേക്ക്:

എല്ലാം സ്‌നേഹത്തോടെയും ആദരവോടെയും പ്രിയപ്പെട്ട ലാലേട്ടന്. ഭാരതീയ സംസ്‌കാരത്തിലും ആത്മീയതയിലും വിശ്വസിക്കുന്ന അങ്ങയെ സ്വന്തം വിശ്വാസത്തിന്റെ പേരില്‍ എത്രയോ തവണ ആക്ഷേപിച്ച ഒരു വിഭാഗമാണ് കേരള കമ്മികള്‍. പ്രധാന മന്ത്രിയുടെ കൂടെയുള്ള ഒരു ചിത്രം പങ്ക് വെച്ചതിന്റെ പേരില്‍ എന്തെല്ലാം ആക്ഷേപം അങ്ങ് കേള്‍ക്കേണ്ടി വന്നു. പാട്ട കൊട്ടിയതിന്റെ പേരില്‍, നില വിളക്ക് കൊളുത്തിയതിന്റെ പേരില്‍, ബ്ലോഗ് എഴുതിയതിന്റെ പേരില്‍. മലയാള സിനിമയില്‍ നിന്ന് അങ്ങയെ ഇല്ലാതാക്കാന്‍ അങ്ങയുടെ പരാജയ ചിത്രങ്ങള്‍ ആഘോഷമാക്കി ആക്ഷേപിച്ച ഒരു വിഭാഗം ആരാണ്.... അവരുടെ കൈയടിക്ക് വേണ്ടിയാണോ..? അതോ ചോദിച്ചതിനേക്കാള്‍ കൂടുതല്‍ പണം നല്‍കിയതിന്റെ പേരിലാണോ?

അതോ മഹാത്മാ പിണറായി വിജയനോടുള്ള അതിര് കവിഞ്ഞ സ്‌നേഹത്തിന്റെ പേരിലാണോ അങ്ങ് ഈ അഭിമുഖത്തിന് തയ്യാര്‍ ആയത്? വിശ്വാസി ആയ അങ്ങേയ്ക്ക് ശബരിമലയില്‍ ഇരുട്ടിന്റെ മറവില്‍ സ്ത്രീകളെ കയറ്റാന്‍ കൂട്ട് നിന്ന ഒരു സര്‍ക്കാരിനെ അംഗീകരിക്കാന്‍ കഴിയുമോ? ശബരിമലയിലേ അയ്യപ്പന്റെ സ്വര്‍ണ്ണം കട്ട സര്‍ക്കാരിനെ അംഗീകരിക്കാന്‍ പറ്റുമോ? നിലനില്‍പ്പിനു വേണ്ടി കള്ള കേസില്‍ കുടുക്കി ഒരു തന്ത്രിയെ ജയിലില്‍ ആക്കി ഹൈന്ദവ സമൂഹത്തെ ഒന്നടങ്കം അപമാനിച്ചത് ഉള്‍കൊള്ളാന്‍ കഴിയുമോ?

പണം കൊണ്ട് എന്തും നേടാം പണം കൊണ്ട് എന്തും മറയ്ക്കാം.. അതിന് മോഹന്‍ലാല്‍ എന്ന മനുഷ്യന്‍ കൂട്ട് നില്‍ക്കരുതായിരുന്നു. അങ്ങ് വെളുപ്പിച്ചു ഇറക്കി കൊടുത്ത ചിരിക്കുന്ന പാവ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് കേരള ജനതയെ കുരങ്ങ് കളിപ്പിച്ചത് അങ്ങേയ്ക്ക് അറിയില്ല എങ്കിലും പൊതു ജനത്തിനറിയാം.. സര്‍ക്കാര്‍ പണം ഉപയോഗിച്ച് കോടികള്‍ മുടക്കി സൂപ്പര്‍ താരങ്ങളെ ഉപയോഗിച്ച് പിആര്‍ ചെയ്തിട്ടല്ല കരുണാകരനും, നായനാരും , ഉമ്മന്‍ ചാണ്ടിയും, വി എസും ഒക്കെ ജന ഹൃദയങ്ങള്‍ കീഴടക്കിയത്.

അവരുടെ പ്രവര്‍ത്തി ഒരു ഫ്‌ളക്‌സ് ബോര്‍ഡ് പോലും കണ്ടല്ല ജനം തിരിച്ചറിഞ്ഞത്. ജനങ്ങളെ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഒരു നേതാവിന്റെയും നേട്ടങ്ങള്‍ ഓരോ ജനതയ്ക്കും അവന്റെ അനുഭവങ്ങള്‍ കൊണ്ട് അറിയാം. അങ്ങനെ അറിയുമ്പോള്‍ മാത്രമേ അവര്‍ നേതാവായി മാറുകയുള്ളു. നിതിന്‍ ഗദ്ഗരി തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും പരസ്യ ബോര്‍ഡുകള്‍ ഒഴിവാക്കണം എന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു.. അദ്ദേഹം പറഞ്ഞത് അനാവശ്യ പ്രദര്‍ശന രാഷ്ട്രീയത്തിന് പകരം നേരിട്ട് ജനങ്ങള്‍ക്ക് ബോധ്യപ്പെടണം എന്നായിരുന്നു.

ഇന്ത്യയില്‍ യാത്ര ചെയ്യുന്ന ഏതൊരാളും അറിയും ആരാണ് നിതിന്‍ ഗദ്ഗരി എന്ന്? ട്രെയിന്‍ ഉപയോഗിക്കുന്ന ഏത് സാധാരണക്കാരനും അറിയും ആരാണ് അശ്വനി വൈഷ്ണവ് ആരാണെന്ന് ? എന്തായാലും ലാലേട്ടനെക്കാളും മികച്ച നടന്‍ കേരളത്തില്‍ ഉണ്ടെന്ന് പിണറായി കാണിച്ചു തന്നു. ഉര്‍വശിയേക്കാള്‍ മികച്ച നടിയാണ് താന്‍ എന്ന് ആരോഗ്യ മന്ത്രിയും തെളിയിച്ചു. ഇവര്‍ അഭിനയിച്ച പിണറായി 2.0 എന്ന സിനിമയുടെ പ്രൊമോഷന്‍ നന്നായി നടക്കുന്നുണ്ട്.. ലാലേട്ടന്‍ പ്രൊമോട്ട് ചെയ്‌തോളു. വിലയിരുത്താന്‍ കേരളത്തില്‍ ധാരാളം അശ്വന്ത് കൊക്കുമാര്‍ ഉണ്ട്. അവര്‍ സത്യം പറയും. ആ സത്യം കേരളം ഏറ്റെടുക്കും.

Akhil Marar slams Mohanlal for his interview with Pinarayi Vijayan. Ask is for money?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

ക്രിക്കറ്റ് ടൂർണമെന്റിന് എത്തിയ കോച്ചിനെ കണ്ട് പെൺകുട്ടി ഭയന്ന് ബ​ഹളം വച്ചു; തെളിഞ്ഞത് 6 പീഡന കേസുകൾ; പരിശീലകന് 16 വർഷം കഠിന തടവ്

ഇഡി ഉദ്യോഗസ്ഥരെ അക്രമിച്ചത് ആപൂര്‍വ കേസെന്ന് കോടതി; ഡികെയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ക്രിമിനോളജിയിൽ ഒരു പാഠപുസ്തകമാണ് 'ദൃശ്യം' ഫ്രാഞ്ചൈസി; ആ സീൻ ചെയ്തതിൽ വളരെയധികം സന്തോഷമുണ്ട്'

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; 63കാരന് 30 വർഷം കഠിന തടവ്

SCROLL FOR NEXT