ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

പ്രണയസാഫല്യം, എലീന പടിക്കൽ വിവാഹിതയായി; വിഡിയോ

വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമാണ് വിവാഹം

സമകാലിക മലയാളം ഡെസ്ക്

വതാരകയും ബി​ഗ് ബോസ് താരവുമായ എലീന പടിക്കൽ വിവാഹിതയായി. കോഴിക്കോട് സ്വദേശിയും എന്‍ജിനീയറുമായ രോഹിത് പ്രദീപാണ് വരൻ. ഇന്ന് രാവിലെ കോഴിക്കോട് വച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമാണ് വിവാഹം. 

ഡാർക്ക് മെറൂൺ നിറത്തിലുള്ള കാഞ്ചീപുരം സാരിയിൽ അതിസുന്ദരിയായിരുന്നു എലീന. കസവ് മുണ്ടും ജുബ്ബയുമായിരുന്നു രോഹിത്തിന്റെ വേഷം. വിവാഹചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

തനിക്കൊരു പ്രണയമുള്ള കാര്യം ബിഗ് ബോസ് വേദിയില്‍ വച്ചാണ് എലീന ആദ്യമായി വെളിപ്പെടുത്തിയത്. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ തുടക്കത്തിൽ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അടുത്തിടെയാണ് വിവാഹത്തിന് അനുവാദം നൽകിയത്. അവതാരകയായാണ് എലീന ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് സീരിയലുകളില്‍ വേഷമിട്ടു. ബിഗ് ബോസ് ഷോയിലെ മത്സരാര്‍ഥിയായും ക്രൂടിയായിരുന്നു. കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ബദാം പാല്‍ കുടിക്കാറുണ്ടോ?; ആരോഗ്യഗുണങ്ങള്‍ ഇതൊക്കെ

തെലങ്കാനയില്‍ ബസ്സിന് പിന്നിലേക്ക് ടിപ്പര്‍ലോറി ഇടിച്ചുകയറി; 24 മരണം; മരിച്ചവരില്‍ മൂന്ന് മാസം പ്രായമായ കുട്ടിയും; വിഡിയോ

'ആ സൂപ്പർ താരത്തിന്റെ ഏഴ് മാനേജർമാർ അന്ന് എന്നെ ചീത്ത വിളിച്ചു; അതോടെ ആ സിനിമ തന്നെ ഞാൻ വേണ്ടെന്ന് വച്ചു'

ധനാഗമനം, വിദ്യാഗുണം, വിവാഹം, വിദേശവാസ യോഗം; ഈ നക്ഷത്രക്കാര്‍ക്ക് നല്ല ആഴ്ച

SCROLL FOR NEXT